- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ആശങ്ക പങ്കുവച്ച് കേന്ദ്ര കമ്മറ്റി അംഗം
തിരുവനന്തപുരം: ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ദേശീയ പദവി നഷ്ടമാകും. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന് ബാലൻ പറഞ്ഞു. സിപിഎം അടക്കം നേരിടുന്ന പ്രതിസന്ധിയെയാണ് ബാലൻ ചൂണ്ടിക്കാട്ടുന്നത്.
സിപിഎമ്മിന് നേരത്തെ ബംഗാളിലും ത്രിപുരയിലും വലിയ സ്വാധീനമുണ്ടായിരുന്നു. രണ്ടിടത്തും ഭരണമില്ല. ഇവിടെ ജയിക്കാനുള്ള സാധ്യതയും കുറവ്. കേരളമാണ് ഏക കച്ചി തുരുമ്പ്. കഴിഞ്ഞതവണ ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്. ഇത് തുടരുന്നത് ദേശീയ പദവി അംഗീകാരത്തിന് തടസ്സമാണ്. സിപിഐയും ഈ പ്രതിസന്ധിയിലാണ്. അതുകൊണ്ടാ ബാലൻ ഈ ചർച്ച ഉയർത്തുന്നത്.
നിലവിൽ ഒരു ഔപചാരിക ചിഹ്നം ഉണ്ട്. അംഗീകാരം ഇല്ലാതാക്കിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തരാൻ പോകുന്നത് അവർക്കിഷ്ടപ്പെട്ട ചിഹ്നമാണ്. പിന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിക്ക് നീരാളിയുടെയോ എലിപ്പെട്ടിയുടെയോ ഈനാംപേച്ചിയുടെയോ ചിഹ്നത്തിൽ മത്സരിക്കേണ്ടി വരും. അത്തരമൊരു പതനത്തിലേക്ക് എത്തിയാൽ എന്താകും സ്ഥിതി. എൽഡിഎഫ് സ്ഥാനാർഥികളെ ഈ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചേ പറ്റൂ എന്നും ബാലൻ കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇടത് സർക്കാരിന് വീണ്ടും തുടർഭരണം വേണമെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം വേണമെന്നും ബാലൻ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ പ്രചരണത്തിന് എത്തുന്നതും നിർണ്ണായകമാകും. അതുകൊണ്ടാണ് ബാലൻ അണികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
ഇടതുപക്ഷക്കാർ ബിജെപി വിരുദ്ധതയിൽ വീണ് കോൺഗ്രസിന് വോട്ടു ചെയ്താൽ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയായി മാറും. അതുകൊണ്ടാണ് ചിഹ്ന ചർച്ച സജീവമാക്കുന്നത്.