- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീ പൈസയുടെ കാര്യം പറയൂ...! ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം; ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരെ വീണ്ടും ആരോപണം; അഭിഭാഷകനെന്ന നിലയിൽ നടത്തിയ മധ്യസ്ഥ ചർച്ചയെന്ന് നേതാവ്
തൃശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെതിരെ വീണ്ടും ആരോപണം. സംഘടനാപരമായി അച്ചടക്ക നടപടി നേരിടുന്നതിനിടെയാണ് നേതാവിനെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നത്. വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നു.
പരാതി പിൻവലിച്ചാൽ ക്വാറി ഉടമയിൽനിന്ന് പണം വാങ്ങി നൽകാമെന്നാണ് വൈശാഖൻ പറയുന്നത്. പരാതിക്കാരൻ അജിതുകൊടകരയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്. ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോൾ, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖൻ ചോദിക്കുന്നു. താൻ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കുമ്പോൾ, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.
അതേസമയം, തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയിൽ മധ്യസ്ഥചർച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താൻ ഇടനില നിന്നിട്ടില്ലെന്നും വൈശാഖൻ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.
ഡിവൈഎഫ്ഐയിലെ വനിതാ നേതാവിന്റെ പരാതിയിൽ സംഘടനാതലത്തിൽ നടപടി നേരിടുന്നയാളാണ് എൻവി വൈശാഖൻ. ചാനൽ ചർച്ചകളിൽ പങ്കെടുത്തു സജീവമായിരുന്ന സമയത്താണ് വൈശാഖിനെതിരെ ആരോപണം ഉയരുന്നത്. ആരോപണം ഉയർന്നതോടെ വൈശാഖനെ നിർബന്ധിത അവധിയിൽ വിടുകയാണ് സിപിഎം ചെയ്തത്. നിലവിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു വൈശാഖൻ.




