- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷാ എത്തുമ്പോൾ സ്ഥാനാർത്ഥി ചിത്രം തെളിയും; ബിജെപി യാത്ര തുടങ്ങുമ്പോൾ
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര അവസാനിക്കുമ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലും വ്യക്തത വരും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി.
ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. അടുത്ത മാസം 12ന് തിരുവനന്തപുരത്തെ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. അന്ന് അമിത് ഷാ കേരളത്തിലെ സ്ഥാനാർത്ഥികളിൽ അടക്കം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകൾ വിശദീകരിക്കും.
പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ.സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസർകോട്ടെ കൂടിക്കാഴ്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം. മോദിയുടെ ഗാരന്റിയാകും സുരേന്ദ്രൻ പ്രധാനമായും ചർച്ചയാക്കുക. ഇന്ന് വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പദയാത്ര ഉദ്ഘാടനംചെയ്യുെമന്ന് ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു.
രാവിലെ 10.30-ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ കെ. സുരേന്ദ്രൻ പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിൽ സംസാരിക്കും. 29-ന് കണ്ണൂരിലും 30-ന് വയനാട്ടിലും 31-ന് വടകരയിലുടെയും പദയാത്ര കടന്നുപോകും. ഫെബ്രുവരി മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ പര്യടനം നടത്തും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ഒമ്പത്, 10, 12 തീയതികളിൽ യാത്രയെത്തും.
തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനംചെയ്യും. ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19, 20, 21 തീയതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും. പൊന്നാനിയിൽ 23-നും എറണാകുളത്ത് 24-നും തൃശ്ശൂരിൽ 26-നും എത്തുന്ന യാത്ര 27-ന് പാലക്കാട് സമാപിക്കും. 'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.
കേന്ദ്രസർക്കാരിന്റെ വിവിധ വികസന-ജനക്ഷേമ പദ്ധതികളിൽ അംഗമാവാനുള്ള അവസരം കേരള പദയാത്രയിൽ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെൽപ്പ് ഡെസ്‌ക്കുകളുണ്ടാവും. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ടാബ്ലോ, കലാരൂപങ്ങൾ എന്നിവ പദയാത്രയിൽ പ്രദർശിപ്പിക്കും.