- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്; അദ്ധ്യാപികയുടെ പേരിൽ ലോണെടുത്തു മുങ്ങി; ബാങ്കിന് 100 കോടിയോളം രൂപ നാഷ്ടമായെന്ന് അനിൽ അക്കര; തട്ടിപ്പിന് നേതൃത്വം നൽകിയത് ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവർ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് എംഎൽഎ അനിൽ അക്കര. തട്ടിപ്പിൽ 100 കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നാണ് അനിൽ അക്കര പറയുന്നത്. ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും അനിൽ അക്കര ആരോപിച്ചു.
ചിറ്റിലപ്പള്ളിയിലെ റിട്ടയേഡ് അദ്ധ്യാപികയുടെയും തഹസീൽദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. പക്ഷേ 25 ലക്ഷം മാത്രമാണ് ഇവർക്ക് കിട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കറാണ് ലോൺ ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ ഇവർക്ക് ഒന്നരക്കോടി കുടിശ്ശിക ആയെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ പിനാക്കിൾ എന്ന ഫ്‌ളാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.
മലപ്പുറം സ്വദേശി ലോൺ എടുത്തത് വ്യാജ മേൽ വിലാസം സൃഷ്ടിച്ച്. മലപ്പുറം വളയംകുളം സ്വദേശി അബൂബക്കറിനെതിരെ ഇ ഡിക്ക് പരാതി നൽകും. വിഷയത്തിൽ വിമർശനവുമായി അനിൽ അക്കര രംഗത്തെത്തി. കാറുവണ്ണൂരിൽ നടന്നതിനേക്കാൾ വൻ തട്ടിപ്പാണ് അയ്യന്തോൾ ബാങ്കിൽ നടന്നത്. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രം.അയ്യന്തോളിൽ നടന്നത് 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര പറഞ്ഞു. ലോൺ എടുത്ത് തട്ടിപ്പ് നടത്തുന്നതിന് പിന്നിൽ കോലാഴി മാഫിയ സംഘം. തട്ടിപ്പിൽ സിപിഎം മറുപടി പറയണമെന്നും അനിൽ അക്കര പറഞ്ഞു.
റിട്ടയേഡ് സ്‌കൂൾ അദ്ധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു. ശാരദയോ അബൂബക്കറോ അയ്യന്തോൾ ബാങ്ക് പരിധിയിൽ വരുന്നവരല്ല. ലോൺ പാസ്സാക്കാൻ അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് ശാരദയുടെ ആരോപണം.
ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം എന്ന് അബൂബക്കർ പറഞ്ഞിരുന്നുവെന്നും ശാരദ ആരോപിക്കുന്നു. നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നൽകിയിട്ടുണ്ട്. തൃശ്ശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെക്കുറിച്ചും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.




