- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിൽ; അത്തരക്കാരയേ സിപിഎമ്മും, കോൺഗ്രസും, ലീഗും സ്വാഗതം ചെയ്യൂ, കെട്ടകാലമാണ് കേരളത്തിൽ; തരൂരിനെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നൊഴിവാക്കിയ നടപടിയെ വിമർശിച്ച് അനിൽ ആന്റണി
ന്യൂഡൽഹി: ഹമാസിനെ തീവ്രവാദികൾ എന്നു വിശേഷിപ്പിച്ചതിന്റെ പേരിൽ ശശി തരൂരിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തു വന്നിരുന്നു. ലീഗ് റാലിയിലെ പ്രസംഗത്തിന് ശേഷം തരൂരിനെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഈ നടപടിയിൽ ഇതോടെ വിമർശനവുമായി ബിജെപി നേതാവ് അനിൽ ആന്റണി.
തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അനിൽ ആന്റണി സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അത്തരക്കാരയേ സി പി എമ്മും, കോൺഗ്രസും, ലീഗും സ്വാഗതം ചെയ്യൂ. കെട്ടകാലമാണ് കേരളത്തിലെന്നും അനിൽ ആന്റണി പറഞ്ഞു.
ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ വേദിയിലെ പരാമർശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവർമെന്റ് മിഷൻ സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നാണ് മാറ്റിയത്. പരിപാടിയിൽ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂർ എംപിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്.
എന്നാൽ, കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ പ്രസംഗത്തിൽ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമർശിച്ചിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യ വേദിയിൽ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഎം നേതാക്കൾ ഉൾപ്പെടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എംപി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നും ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവർമെന്റ് മിഷൻ. പുതിയ സാഹചര്യത്തിൽ തരൂരിനെ ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.