- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്
പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യം വിട്ട് പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്റണി. രാജ്യദ്രോഹിയായ ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസുകാർക്ക് ഇവിടെ പ്രത്യേകിച്ച് രാഷ്ട്രീയ ഭാവി കാണുന്നില്ല. അവർക്ക് നല്ലത് പാകിസഥാനിൽ പോയി അവിടെ പാർട്ടി യൂണിറ്റ് ഉണ്ടാക്കി അവിടത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണ് നല്ലതെന്ന് അനിൽ ആന്റണി പറഞ്ഞു. എകെ ആന്റണി പാർലമെന്റ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സജീവമായി കോൺഗ്രസിലുള്ളവരോടാണ് ഇക്കാര്യം പറയുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
ആന്റോ ആന്റണി തീവ്ര മനോഭാവമുള്ള ചില ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി രാജ്യദ്രോഹം പറഞ്ഞ വ്യക്തിയാണ്. രാജ്യസ്നേഹിയായ ഒരു വ്യക്തിയും ആന്റോ ആന്റണിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും ജനസമ്മതനായ നരേന്ദ്ര മോദിയാണ് ഇവിടെ പ്രചാരണത്തിന് ആദ്യമെത്തിയത്. ആര് ഇവിടെ വന്നാലും നരേന്ദ്ര മോദി വന്നതിനൊപ്പം എത്താനാകില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തോട് നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോൺഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.