തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും മാധ്യമപ്രവർത്തകയ്‌ക്കെതിരേ കേസെടുത്ത സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചില മൗലീക വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് ഒരു കാഴ്ചപ്പാടുണ്ട്. ഇടതുപക്ഷ കാഴ്ചപ്പാടാണിത്. സിപിഐ ആ കർത്തവ്യം നിലനിർത്താൻ ഇനിയും ശ്രമിക്കും.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ പാർട്ടിക്ക് വിയോജിപ്പുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്. അങ്ങനെയൊരു ഘട്ടം വന്നാൽ ഗാന്ധിജിയെയും നെഹ്‌റുവിനെയും ഓർത്താൽ മതിയെന്നും ബിനോയാ വിശ്വം പറഞ്ഞു.