- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ കർണ്ണാടകയിലെത്തുമ്പോൾ പാർട്ടിയുടെ തലവൻ മാറും; ഇത്രയും സംസ്ഥാനങ്ങൾ നടന്ന് യാത്ര ചെയ്യുമ്പോഴും താമസം കണ്ടെയ്‌നറുകളിൽ; അടുത്ത അഞ്ചുമാസമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കി; ഭാരത് ജോഡോ യാത്രയിലെ കൗതുകമുണർത്തുന്ന പത്ത് കാര്യങ്ങൾ അറിയാം
കന്യാകുമാരി : കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിലെ വേദിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് തുടക്കമാകും. സ്റ്റാലിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന യാത്രയിൽ 118 സ്ഥിരം അംഗങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം ഉണ്ടാവുക. ഓരോ സംസ്ഥാനത്തും സ്ഥിരം പദയാത്രികരുമുണ്ടാകും.സബർമതി ആശ്രമത്തിലെത്തി രാഹുൽഗാന്ധി സന്ദേശം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ചർക്ക ആശ്രമത്തിലെ അന്തേവാസികൾ രാഹുൽഗാന്ധിക്ക് സമ്മാനിച്ചു.
അഞ്ച് മാസം കൊണ്ട് 3500ലധികം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് രാഹുൽഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.ഇത്രയും ദൈർഘ്യമേറിയ യാത്രയിൽ കൗതുകകരമായ ചില കാര്യങ്ങളും ഉണ്ട്.അവയെക്കുറിച്ചറിയാം.
1.കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് 150 ദിവസത്തിനുള്ളിൽ 3,570 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര ജമ്മു കശ്മീരിൽ അവസാനിക്കും.
2. ഭാരത് ജോഡോയിൽ പങ്കെടുക്കുന്ന യാത്രക്കാർ ഒരു ഹോട്ടലിലും തങ്ങില്ല, രാത്രികൾ കണ്ടെയ്‌നറുകളിൽ ചെലവഴിക്കും. ഇത്തരത്തിൽ ആകെ 60 കണ്ടെയ്‌നറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്‌നറുകളിൽ ഉറങ്ങാനുള്ള കിടക്കകൾ, ടോയ്‌ലറ്റുകൾ, എസികൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.
3. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധി ഒരു കണ്ടെയ്‌നറിൽ താമസിക്കും, മറ്റുള്ളവർ കണ്ടെയ്‌നറുകൾ പങ്കിടും.
4. കണ്ടെയ്‌നറുകൾ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളിൽ പാർക്ക് ചെയ്യും. മുഴുവൻ സമയ യാത്രക്കാർ റോഡിൽ വച്ചാകും ഭക്ഷണം കഴിക്കുന്നത്.
5. ഭാരത് ജോഡോ യാത്രയിൽ അംഗങ്ങൾക്കായി അടുത്ത അഞ്ചുമാസമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്തിട്ടുണ്ട്.
6. യാത്രക്കാർ ദിവസവും 6 മുതൽ 7 മണിക്കൂർ വരെ നടക്കും.
7. എല്ലാ ദിവസവും യാത്രകളുടെ രണ്ട് സമയത്താണ് നടത്തുക. രാവിലെയും വൈകുന്നേരവും. പ്രഭാതത്തിൽ രാവിലെ ഏഴ് മുതൽ 10.30 വരെയും വൈകുന്നേരത്ത് ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയും നടക്കും.
8. ഭാരത് ജോഡോ യാത്രയിലെ ഏറ്റവും പ്രായം കൂടിയ അംഗം രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വിജേന്ദ്ര സിങ് മഹ്ലവത് (58) ആണ്. ഏറ്റവും പ്രായം കുറഞ്ഞ അംഗം 25 വയസുള്ള അജാം ജോംബ്ലയും ബെം ബായിയും ഇരുവരും അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ്. കനയ്യ കുമാർ, പവൻ ഖേര എന്നിവരും രാഹുൽ ഗാന്ധിയുടെ യാത്രാ സംഘത്തിന്റെ ഭാഗമാണ്. ഭാരത് യാത്രികളിൽ 30 ശതമാനം സ്ത്രീകളാണ്.
9. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഇരുപത് പ്രധാന സ്ഥലങ്ങളെ സ്പർശിക്കും: കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, നിലമ്പൂർ, മൈസൂരു, ബെല്ലാരി, റായ്ച്ചൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ് ജമോദ്, ഇൻഡോർ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട്, ജമ്മു, ശ്രീനഗർ.
10. കോൺഗ്രസിന്റെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭാരത് ജോഡോ യാത്ര കർണാടകയിലൂടെ മുന്നേറുകയാവും.
മറുനാടന് മലയാളി ബ്യൂറോ