- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല; തീരുമാനം ഏകകണ്ഠമായി; ബാക്കി നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി.രാജ
കോട്ടയം: ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. ബിനോയ് വിശ്വത്തെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി.രാജ പറഞ്ഞു.
സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് തീരുമാനം. മൂന്നുമാസത്തേക്ക് ചികിത്സയ്ക്ക് അവധിയെടുക്കുന്ന ഘട്ടത്തിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചിരുന്നു.
കേന്ദ്ര സെക്രട്ടറിയറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ വിടവാങ്ങൽ. എക്‌സിക്യൂട്ടീവ് യോഗത്തിൽ കാനം രാജേന്ദ്രനെ അനുശോചിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കും. ബാക്കി തീരുമാനം സംസ്ഥാന കൗൺസിലിന്റേതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.




