- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിനെ വിമർശിച്ച് സി ദിവാകരൻ
തിരുവനന്തപുരം: പാർട്ടികളല്ല ജനമാണ് ഭരിക്കുന്നതെന്ന മുന്നറിയിപ്പും വിമർശനവുമായി സിപിഐ നേതാവ് സി ദിവാകരൻ. ലോക കേരള സഭയ്ക്ക് നാലു കോടി ആണ് അനുവദിച്ചിരിക്കുന്നത്. കണക്കിൽ പെടാതെ വേറെയും കാര്യങ്ങൾ നടക്കും. പാർട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓർക്കണം. ദൈവം ജനങ്ങളാണ്, വരാൻ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ധർണയിലാണ് വിമർശനം. സർക്കാരിൽ നിന്ന് വയോജനങ്ങൾക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ബിന്ദുവാണെങ്കിലും ശരി സിന്ധുവാണെങ്കിലും ശരി, സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സർക്കാർ ഓർക്കണമെന്നും ദിവാകരൻ വിമർശിച്ചു.
ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. സർക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളിൽ വയോജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങൾ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.