- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കെഎസ്എയു ഉണ്ട്, എബിവിപി ഇല്ല; ഏഷ്യാനെറ്റ് ഉണ്ട്, ജനം ഇല്ല; സിപിഎം ബിജെപിയെ പറയില്ല; എസ്എഫ്‌ഐ എബിവിപിയെയും പറയില്ല': എസ്എഫ്‌ഐ ബാനറിലെ സെലക്റ്റീവ് പരാമർശങ്ങളെ പരിഹസിച്ച് ആർഎസ്പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അനിഷ്ടത്തിന് ഹേതുവാകുന്ന ഒന്നും സിപിഎം ചെയ്യില്ല എന്നാണ് പ്രതിപക്ഷം സാധാരണ വിമർശിക്കാറുള്ളത്. സ്വർണക്കള്ളക്കടത്ത് കേസ് അടക്കമുള്ള വിവാദ കേസുകൾ ഒതുക്കുന്നതിൽ രഹസ്യഅന്തർധാര പ്രവർത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രദർശിപ്പിച്ച ബാനറാണ് ഇപ്പോൾ ചർച്ചാവിഷയാകുന്നത്. എസ് എഫ് ഐയെ തകർക്കാൻ ആവില്ല എന്നതാണ് ബാനറിലെ സന്ദേശം. കെ എസ് യുവിന്റെയും, എം എസ് എഫിന്റെയും, ഏഷ്യാനെറ്റിന്റെയും മനോരമയുടെയും, 24 ന്റെയും പേര് ബാനറിൽ ഉൾപ്പെടുത്തിയപ്പോൾ എവിവിപിയെയും, ക്യാംപസ് ഫ്രണ്ടിനെയും. ജനം ടിവിയെയും, റിപ്പോർട്ടറിനെയും, ന്യൂസ് 18 നെും ഒഴിവാക്കിയത് മനഃപൂർവമോ? ഈ വിഷയത്തിലുള്ള ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ് ചർച്ചയാവുന്നു.
'കേന്ദ്ര ഏജൻസികൾ തങ്ങളുടെ നേതാക്കളുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുമ്പോൾ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും, അവരുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയെയും, അവരുടെ ചാനലായ ജനം ടിവിയെയും പരാമർശിക്കാൻ പാടില്ലല്ലോ. ഇരട്ടത്താപ്പുകളിലൂടെ നിരന്തരം ജനങ്ങളെ മണ്ടന്മാരാക്കുന്ന സിപിഎമ്മിന്റെ പാത പിന്തുടരുന്ന വിദ്യാർത്ഥി സഖാക്കളിൽ നിന്ന് വേറെയെന്ത് പ്രതീക്ഷിക്കാൻ?-കൃഷ്ണചന്ദ്രൻ കുറിച്ചു.
സി കൃഷ്ണചന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:
'നീങ്ക മുടിഞ്ചാ പോതും...'
ചെങ്കൊടിയേന്തിയ വിജയാഘോഷത്തിന് ചുവപ്പൻ ഹാരങ്ങൾ, ചുവന്ന ബാനറിൽ മാസ്സ് ഡയലോഗ്
''ഉന്നാൽ മുടിയാത് തമ്പി''
എന്താണ് ഉദ്ദേശിച്ചത്?
ആർക്ക് മുടിയില്ല?
ബാനറിലെ ഉള്ളടക്കം തീരെ മനസ്സിലായില്ല...
കെഎസ്എയു ഉണ്ട്; എബിവിപി ഇല്ല,
എംഎസ്എഫ് ഉണ്ട്; ക്യാംപസ് ഫ്രണ്ട് ഇല്ല,
ഏഷ്യാനെറ്റ് ഉണ്ട്; ജനം ഇല്ല,
മനോരമ ഉണ്ട്; റിപ്പോർട്ടർ ഇല്ല,
24 ഉണ്ട്; ന്യൂസ് 18 ഇല്ല
സിപിഎം ബിജെപിയെ പറയില്ല;
എസ്എഫ്‌ഐ എബിവിപിയെയും പറയില്ല...
കേന്ദ്ര ഏജൻസികൾ തങ്ങളുടെ നേതാക്കളുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുമ്പോൾ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും, അവരുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയെയും, അവരുടെ ചാനലായ ജനം ടിവിയെയും പരാമർശിക്കാൻ പാടില്ലല്ലോ. ഇരട്ടത്താപ്പുകളിലൂടെ നിരന്തരം ജനങ്ങളെ മണ്ടന്മാരാക്കുന്ന സിപിഎമ്മിന്റെ പാത പിന്തുടരുന്ന വിദ്യാർത്ഥി സഖാക്കളിൽ നിന്ന് വേറെയെന്ത് പ്രതീക്ഷിക്കാൻ?
കഠിന വർഗ്ഗീയതയിലും, കപട മതനിരപേക്ഷതയിലും അഭിരമിക്കുന്ന നവ കേരള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു എപ്പിസോഡ്. കേരളത്തിലെ ഏകാധിപത്യ ഭരണത്തിന് ചൂട്ട് പിടിക്കുന്ന വർഗ്ഗ സംഘടനയായി എസ്എഫ്‌ഐയും മാറിയെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ ഈ ബാനറിലെ സെലക്റ്റീവ് പരാമർശങ്ങൾ? കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അനിഷ്ടത്തിന് ഹേതുവാകുന്ന ഒന്നും സിപിഎം ചെയ്യില്ല എന്ന രഹസ്യ അന്തർധാര ഇതിൽ കൂടുതൽ പരസ്യമാകാനുണ്ടോ?
അതൊക്കെ മറന്നേക്കൂ;
ദേശദ്രോഹികളായ ഏഷ്യാനെറ്റിനോടും,
അഖില നന്ദകുമാറിനോടും സന്ധിയില്ലാ സമരം തുടരണം...
നമുക്ക്, ചങ്കിലെ ചൈനയോട് ചേർന്ന് നിൽക്കാം;
ന്യൂസ് ക്ലിക്കിനും, പ്രഭീർ പുർകായസ്ഥക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കാം
''മുട്ടുകുത്തി യാചിക്കുന്നതിനേക്കാൾ നല്ലത്, നിവർന്ന് നിന്ന് മരിക്കുന്നതാണെന്നും, ഭീരുത്വത്തെക്കാൾ നല്ലത് മരണമാണെന്നും'' പറഞ്ഞ ചെഗുവേരക്ക് അഭിവാദ്യങ്ങൾ...




