തൃശ്ശൂർ: കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന വനിതകളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്നാണ് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഇന്ന് കണ്ടത്. ബിജെപിക്ക് ഏറെ പ്രതീക്ഷകളുള്ള ലോക്‌സഭാ മണ്ഡലമായ തൃശ്ശൂരിൽ സുരേഷ് ഗോപിയെ ്മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ പ്രചരണത്തിന്റെ തുടക്കമാണ് ഇന്ന് തൃശ്ശൂരിൽ കണ്ടത്.

പ്രധാനമന്ത്രിക്ക് വലിയ വരവേൽപ്പ് തന്നെയാണ് പൂരനഗരിയിൽ ലഭിച്ചതും. പ്രധാനമന്ത്രിയുടെ റോഢ് ഷോയും ഏറെ ശ്രദ്ധേയമായി. ഈ റോഡ്‌ഷോയിൽ മോദിക്കൊപ്പം ശ്രദ്ധ നേടിയത് അഡ്വ. സി നിവേദിതയുമുണ്ട്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയാണ് സി നിവേദിത. ഇന്നത്തെ തൃശ്ശൂരിലെ പരിപാടിയുടെ മുഖ്യ സംഘാടകയുടെ റോളിലാണ് നിവേദിത. മോദിക്കൊപ്പം നഗരപ്രദക്ഷിണത്തിൽ നിവേദിതയുടെ സാന്നിധ്യവും ശ്രദ്ധ നേടി.

പരിപാടിയുടെ സ്വാഗതമോതിയത് നിവേദിതയായിരുന്നു. മഹിളാ മോർച്ചയുടെ അധ്യക്ഷയായി നിവേദിത നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കം പാളിയിരുന്നു. പത്രിക തള്ളിയതാണ് നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാതെ പോയതിന് കാരണം. അന്ന് ഏറെ നിരാശയിലായിരുന്നു അവർ.

മണ്ഡലത്തിൽ ബിജെപി അനുകൂല ട്രെൻഡിന് തുടക്കമിട്ടത് നിവേദിതയുടെ പ്രവർത്തനങ്ങളാിയരുന്നു. വോട്ടുനിലയിൽ പടിപടിയായി വളർച്ച രേഖപ്പെടുത്തിയ മണ്ഡലമാണ് ബിജെപിയെ സംബന്ധിച്ച് ഗുരുവായൂർ. ആ ട്രെൻഡിന് തുടക്കമിട്ടത് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റായ അഡ്വ.സി.നിവേദിതയും. ഗുരുവായൂരും സമീപപ്രദേശങ്ങളിലും സുപരിചിതയായ വ്യക്തിത്വമാണ് നിവേദിത.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 25,590 വോട്ടുകളാണ് നിവേദിത കരസ്ഥമാക്കിയത്. ലോകസഭാതിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നേടിയത് 30,000 വോട്ടുകളാണ്. 2011-ൽ ഇവിടെ 9000 വോട്ടുകൾ മാത്രമായിരുന്നു ബിജെപിക്ക് ഇവിടെ നേടാനായതെന്ന് കൂടി ചിന്തിക്കുമ്പോഴാണ് മണ്ഡലത്തിലെ ബിജെപിയുടെ വളർച്ച വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ അങ്കത്തട്ടിൽ ഒരിക്കൽ കൂടി അഡ്വ.സി.നിവേദിത ഇറങ്ങിയപ്പോൾ പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ, ആവേശത്തിലും. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് സ്ഥാനാർത്ഥി അഡ്വ.സി. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളപ്പെട്ടു.

അന്ന് ഏറെ നിരാശയിലായിരുന്ന നിവേദിത നേതൃത്വം കൊടുത്ത മഹിളാ മോർച്ച് വലിയ നേട്ടം കൊയ്യുന്നതും പിന്നീട് കണ്ടു. ഇപ്പോൾ ബിജെപിയെ സംബന്ധിച്ച ചരിത്ര സമ്മേളനത്തിൽ മുഖ്യ സംഘാടനയുടെ റോളിലു തിളങ്ങി അവർ. മോദിക്കരികിൽ നിന്നു റോഡ് ഷോയിൽ പങ്കെടുത്തതിലൂടെ ബിജെപി രാഷ്ട്രീയത്തിൽ തന്റെ പങ്ക് ഇനിയും ഏറെയുണ്ടെന്ന് വ്യക്തമാക്കുകയാണ് അവർ.