- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി: ചാണ്ടി ഉമ്മൻ
കോട്ടയം: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പിതാവും മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചാണ്ടി ഉമ്മന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അപ്പ കൂടെയില്ലാത്ത ആദ്യത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഞങ്ങൾ നാലുപേരും പ്രചാരണത്തിന് പോയപ്പോൾ, അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെക്കുന്നത് കാണാമായിരുന്നു. ആ ഓർമ്മകളും അപ്പ ബാക്കിവെച്ച രാഷ്ട്രീയ നിലപാടുകളും മൂല്യങ്ങളും ഞങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജമായുണ്ട്. അപ്പയെ സ്‌നേഹിച്ചുപോലെ ഞങ്ങളെയും എല്ലാവരും സ്‌നേഹിക്കുന്നുണ്ടെന്ന അഭിമാന ബോധം ഈ പ്രചാരണ കാലത്തുടനീളം അനുഭവിച്ചറിഞ്ഞു.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ല. ഇന്നലെ ഞങ്ങൾ നാലുപേരും വോട്ട് രേഖപ്പെടുത്തി ആ കുതിപ്പിനൊപ്പം ചേർന്നു...ഈ പോരാട്ടത്തിൽ രാപകൽ ഭേദമന്യേ അധ്വാനിച്ച യുഡിഎഫ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും സ്‌നേഹാഭിവാദ്യങ്ങൾ..