- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ
കണ്ണൂർ: ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസുകാർ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
11 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിക്ക് ഒപ്പമാണ്. ഇനിയെത്രയെന്ന് ആർക്കും പറയാൻ കഴിയില്ല. ബിജെപി രണ്ടു കൈയും നീട്ടി നിൽക്കുകയാണ്. പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു. 394 പേരാണ് കോൺഗ്രസ് വിട്ട് പോയത്. ഇതിൽ 173 പേർ എം പി മാരോ എം എൽ എ മാരോ ആണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറോളം മുതിർന്ന കോൺഗ്രസുകാർ പാർട്ടി വിട്ടു. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ എന്ന് ഗ്യാരണ്ടിയില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറി.
എന്താണ് കോൺഗ്രസിന്റെ അവസ്ഥ. പലരുമായും ചർച്ച നടക്കുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. വിലപേശലാണ് നടക്കുന്നത്. കോൺഗ്രസാണെന്ന് വിശ്വസിച്ച് ആരെയും വിജയിപ്പിക്കാനാകില്ല. എനിക്ക് തോന്നിയാൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ. ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞതും ഓർക്കണം. ഈ വാക്കുകൾ അവകാശ വാദവും വീരസ്യവുമല്ല. അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്.
എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. "കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറി. ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തിരഞ്ഞെടുപ്പ്"മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് ദാനം നൽകാനായി ഓരോരുത്തരെ പോറ്റി വളർത്തുകയാണോ? നാളെ ബിജെപിയാകാൻ സാധ്യതയുള്ളവരെ കൂടി പരാജയപ്പെടുത്തണം. നരേന്ദ്ര മോദി വല്യേട്ടനെപ്പോലെയെന്നാണ് തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞത്. ഗുജറാത്ത് മോഡലിൽ തെലുങ്കാനയെ വികസിപ്പിക്കണം എന്നും പറഞ്ഞു. കോൺഗ്രസിന്റെ ജാഥയ്ക്ക് കേരളത്തിൽ എത്തിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് നാണമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.