- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റ് കൊണ്ട് അവസാനിപിപ്പിച്ച് ഗവർണർ മടങ്ങിയതിൽ ഏറ്റുമുട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി. ഗവർണർ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റ് കൊണ്ടാണ് ഗവർണർ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഖണ്ഡിക വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.
അതേസമയം, ഗവർണറുടേത് അന്തസുള്ള നയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിന് നിലവാരമില്ലാത്തതിനാലാവും ഗവർണർ വായിക്കാത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങൾ, നിയമസഭവേദിയിൽ രേഖപ്പെടുത്താനുള്ള നീക്കം ഗവർണർക്ക് മനസിലായി കാണുമെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരെ കള്ളപ്രചാരണത്തിന് വേദിയാക്കി നിയമസഭയെ അധപതിപ്പിക്കുയാണ് പിണറായി വിജയനും കൂട്ടരും ചെയ്യുന്നത്.
നയപ്രഖ്യാപനം സത്യസന്ധതയില്ലാത്തതെന്ന് ഗവർണർക്ക് തോന്നിക്കാണും. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സാമൂഹ്യക്ഷേമപെൻഷൻ ആകട്ടെ യുജിസി ഗ്രാന്റ് ആകട്ടെ എല്ലാത്തിലും കേന്ദ്രവിഹിതം ലഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുക പോലും ചെലവാക്കുന്നില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ധൂർത്തിൽ മാത്രമാണ് എൽഡിഎഫ് സർക്കാരിന് ശ്രദ്ധയെന്ന് മുരളീധരൻ പറഞ്ഞു. ക്ലിഫ് ഹൗസിൽ നീന്തൽകുളവും കാലിത്തൊഴുത്തിനും ലക്ഷങ്ങൾ പൊടിക്കുന്നു. ലോകകേരളസഭയും കേരളീയവും നവകേരള സദസും കോടികൾ ചെലവഴിച്ച് നടത്തുന്നവർക്ക് ക്ഷേമപെൻഷന് നൽകാൻ പണമില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തുന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു.