- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതി
തൃശൂർ: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതി. ശ്രീരാമന്റെ പേരിൽ വോട്ടുചോദിച്ചെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ എൽഡിഎഫ് സമീപിച്ചു.
സി പി എമ്മുകാർ പോലും ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യുമെന്നാണ് അബ്ദുള്ള കുട്ടി പറഞ്ഞത്. സിപിഎമ്മിന് പ്രകടനത്തിൽ പങ്കെടുക്കുന്നവർ പോലും വോട്ട് ചെയ്യില്ല. അവർ രഹസ്യമായി വന്ന് ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യും. മിക്കവാറും സഖാക്കളുടെ വീട്ടിൽ സന്ധ്യക്ക് വിളക്കുകൊളുത്തി രാമ രാമ ചൊല്ലുന്നത് കുഞ്ഞുകാതുകൊണ്ട് താൻ കേട്ടിട്ടുണ്ട്.
പിണറായി വിജയനും വി.ഡി. സതീശനും ശ്രീരാമനെ അപമാനിച്ചതൊന്നും ഈ നാട്ടിലെ സാധാരണ വിശ്വാസികൾക്ക് സഹിച്ചിട്ടില്ല. അവർ പൊറുക്കില്ല. തെരഞ്ഞെടുപ്പ് വരട്ടെ നമുക്ക് കാണാം. ജനങ്ങളുടെ മനസിൽ വലിയ വികാരം നുരഞ്ഞു പൊന്തുന്നുണ്ട്. ആ വികാരങ്ങളിൽ ഇവർ ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സമാനരീതിയിൽ പലയിടത്തും അബ്ദുള്ളക്കുട്ടി പ്രസംഗിക്കുന്നതായാണ് ആക്ഷേപം.