- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസും കടകംപള്ളിയും തമ്മിലുള്ള പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
തിരുവനന്തപുരം: മന്ത്രി പി.എ. മുഹമ്മദ് റിയാസും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും തമ്മിൽ തലസ്ഥാനത്തെ റോഡ് വികസനത്തിന്റെ പേരിലുണ്ടായ പരോക്ഷ പോരിന് വിരാമമായി. കരാറുകാരെ മാറ്റിയതിൽ ചിലർക്ക് പൊള്ളലേറ്റെന്ന പ്രസ്താവനയിലൂടെ താൻ ഉദ്ദേശിച്ചത് കടകംപള്ളി സുരേന്ദ്രനെ അല്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. താനും മന്ത്രിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.
എന്ത് തോന്ന്യവാസവും ആകാമെന്ന് കരുതുന്ന ഒരു കമ്പനിയെ മാറ്റിയത് സർക്കാരിന്റെ ശക്തമായ നടപടിയാണ്. പൊള്ളിയ ആളുകൾ മാത്രം ബേജാറായാൽ മതി. കരാറുകാരനെ മാറ്റിയത് ശരിയായിരുന്നെന്ന് കാലം തെളിയിക്കും. ഏറ്റെടുത്ത കരാർ സമയബന്ധിതമായി പൂർത്തിയാക്കാത്ത കമ്പനിയെ മാറ്റും. കരാരുകാരൻ ഉഴപ്പിയപ്പോൾ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ സ്ഥിതി മറിച്ചായേനെ', റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമസഭ നടക്കുന്ന സമയമായതിനാൽ താനും മന്ത്രിയും തമ്മിൽ എല്ലാ ദിവസവും കാണാറും സംസാരിക്കാറുമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കരാറുകാരൻ ഉഴപ്പിയപ്പോൾ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതി. തലസ്ഥാനത്തെ റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കരാറുകാരനെ പുറത്താക്കിയപ്പോൾ ചിലർക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണാങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുര മുടവൻ മുഗളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടവന്മുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ചില താത്പര്യമുള്ളവർക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നതെന്നും മാർച്ച് 31ഓടെ റോഡുകൾ പൂർത്തിയാകുമെന്നും റിയാസ് ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിരുന്നു.
കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത്ത് വകുപ്പിനാണ്. പണി നടക്കുന്നതിലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായി. പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരൻ പ്രവർത്തിച്ചത്. കരാർ വീതിച്ച് നൽകിയില്ലെങ്കിൽ പണി പൂർത്തിയാകില്ലായിരുന്നു.ഇപ്പോൾ എല്ലാവരും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നു. കരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ഉണ്ടെന്നും റിയാസ് പറഞ്ഞിരുന്നു.
വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസന പദ്ധതികളുടെ പേരിൽ വർഷങ്ങളായി തലസ്ഥാന വാസികളെ തടവിലാക്കിയിരിക്കുകയാണെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചത്. ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി പറഞ്ഞിരുന്നു. അതേസമയം, മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് തന്നെക്കുറിച്ചല്ലെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്. 2021ൽ താൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വികസന സെമിനാറിൽ ആവർത്തിക്കുകയാണ് ചെയ്തത്. എന്നാൽ മന്ത്രിയുടെ പരാമർശങ്ങൾ തനിക്കെതിരെയുള്ള മറുപടിയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നും കടകംപള്ളി വിശദമാക്കി.