- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി ടി തോമസിന് ശേഷം നേതാവായി ആണൊരുത്തൻ ഉണ്ടായിരിക്കുന്നു; ഒരു പാർട്ടിയുടെയും മതത്തിന്റെയും നേതാക്കന്മാരോടും അന്ധമായ വിധേയത്വം ഇല്ലാത്ത സാമാന്യ ബുദ്ധിയുള്ള ഓരോ മലയാളിയും ആഘോഷിക്കുന്ന ദിവസം ആണിത്; തരൂരിനെ പിന്തുണച്ചു കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: ഹമാസിനെ ഭീകരർ എന്നു വിശേഷിപ്പിച്ച എം പി ശശി തരൂരിന്റെ നിലപാടിനെ ലീഗ് നേതാക്കൾ എതിർക്കുമ്പോവും സാമാന്യ ബുദ്ധിയുള്ളവർ തരൂരിനെ സൈബറിടത്തിൽ പിന്തുണയ്ക്കുകയാണ്. തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നവർ ഫലത്തിൽ സിപിഎമ്മിന് അനുകൂല നിലപാട് കൈക്കൊള്ളുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ ആരെയും പ്രീണിപ്പിക്കാതെ തന്റെ നിലപാട് വ്യക്തമാക്കിയ തരൂരിനെ അഭിനന്ദിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.
പി ടി തോമസ് മുമ്പ് നടത്തിയ പോരാട്ടങ്ങളുമായി ഉപമിച്ചു കൊണ്ടാണ് തരൂരിനെ പിന്തുണച്ചു സൈബറിടത്തിലെ കോൺഗ്രസുകാർ രംഗത്തു വന്നിട്ടുണ്ട്. സ്വന്തം നിലപാട് ചങ്കൂറ്റത്തോടെ തരൂർ പറഞ്ഞുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്. സന്തോഷ് വി ജോർജ്ജ് എന്ന കോൺഗ്രസ് അനുഭാവിയാണ് ലീഗ് സമ്മേളനത്തിൽ തരൂർ പറഞ്ഞതിനെ പ്രശംസിച്ചു കൊണ്ട് രംഗത്തുവന്നത്.
സന്തോഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
സ്വന്തം നിലപാട് ചങ്കൂറ്റത്തോടു പറയാൻ കഴിയുന്ന ഒരു കോൺഗ്രസ് നേതാവ് കേരളത്തിൽ ഉണ്ടാകുന്നതിൽ അതിയായ സന്തോഷം. ആ നേതാവിനെ ഉൾക്കൊള്ളാൻ തീരുമാനിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിനും അഭിനന്ദനങ്ങൾ. നാലു വോട്ടിനു വേണ്ടി സ്വന്തം നിലപാടുകൾ വിഴുങ്ങി മത നേതാക്കളുടെ തിണ്ണ നിരങ്ങുന്ന അലവലാതി കോൺഗ്രസ് നേതാക്കളെ മടുത്ത കേരള ജനത പ്രത്യാശയോട് ഒരു ദീർഘ നിശ്വാസം വിടുന്ന ദിവസം ആണിത്.
അതെ.. കേരളത്തിലെ കോൺഗ്രസിൽ P. T. തോമസിന് ശേഷം നേതാവായി ആണൊരുത്തൻ ഉണ്ടായിരിക്കുന്നു. കേരളത്തിലെ മുസ്ലിം ജനതയോട് സത്യം പറയാൻ ശേഷിയുള്ള ഒരു കോൺഗ്രസ് നേതാവ് ഉണ്ടായിരിക്കുന്നു. ഒരു പാർട്ടിയുടെയും ഒരു മതത്തിന്റെയും നേതാക്കന്മാരോടും അന്ധമായ വിധേയത്വം ഇല്ലാത്ത സാമാന്യ ബുദ്ധിയുള്ള ഓരോ മലയാളിയും ആഘോഷിക്കുന്ന ദിവസം ആണിത്.. എല്ലാ മതങ്ങളിലും 30 ശതമാനം തീവ്രവാദികൾ ഉണ്ട്. അവരെ നിലയ്ക്ക് നിർത്തേണ്ടത് ആ മതത്തിലെ ബുദ്ധിയും വിവേകവും ഉള്ളവർ ആണ്.
2021 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആലഞ്ചേരി പിതാവിന്റെ ഒരു പ്രസ്താവന കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഓർക്കുന്നത് നല്ലത് ആണ്. 'കല്പനകൾ ഇറക്കിയിട്ടു ഒരു കാര്യവും ഇല്ല. ക്രിസ്ത്യാനികൾ അതിന് അനുസരിച്ച് വോട്ടു ചെയ്യില്ല' എന്നാണ് ആലഞ്ചേരി പിതാവ് പറഞ്ഞത്. സത്യത്തിൽ ആ പ്രസ്താവന P. T തോമസ് എന്ന കോൺഗ്രസ്സ് നേതാവിന് കത്തോലിക്ക സഭ നൽകിയ പത്മ വിഭൂഷൻ ആയിരുന്നു.
P. T. തോമസ് എന്ന നേതാവിന്റെ സ്വന്തം ജീവിതം വെച്ചുള്ള നവീകരണ പ്രക്രിയ രമേശ് ചെന്നിത്തല പോലുള്ള കോൺഗ്രസ് നേതാക്കന്മാർക്ക് കേരളത്തിലെ ക്രൈസ്തവ ജനതയുടെ വികാരത്തെ അപമാനിക്കാൻ ഉള്ള ലൈസൻസ് ആണെന്ന് നേതാക്കൾ ദയവായി തെറ്റിദ്ധരിക്കരുത്. ഒരിക്കൽ കൂടി ഉറപ്പിച്ചു പറയട്ടെ. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യരുടെ കൂടെ ആണ് നമ്മൾ. അതേ സമയം മതം വേറെ ആയതുകൊണ്ട് അവരെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ഒരു മത തീവ്രവാദിയെയും പിന്തുണക്കാൻ ആകില്ല. ഒരു കോൺഗ്രസ് അനുഭാവി എന്ന നിലയിൽ ശശി തരൂരിന് പൂർണ്ണ പിന്തുണ..?
അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്. ഇസ്രയേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രയേലും ലീഗ് വേദിയിൽ നിന്നും തരൂരും ഫലസ്തീനെ അക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.




