- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലത്ത് ഐഷ പോറ്റി, കണ്ണൂരിലോ വടകരയിലോ കെ കെ ശൈലജ; വസീഫിനെ പരിഗണിക്കുന്നത് കോഴിക്കോട് മണ്ഡലത്തിൽ; പാലക്കാട് പരിഗണിക്കുന്നവരിൽ എം സ്വരാജും; സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; ഈ മാസം അവസാനത്തോടെ പ്രഖ്യാപനം നടത്താൻ ആലോചന
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകൾക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതുവരെ പറഞ്ഞു കേട്ട പേരുകളിൽ ചിലതിലേക്ക കൂടുതലായി ചർച്ച ചെയ്യാനാണ് പാർട്ടിയുെട തീരുമാനം. 15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്‌നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ആർജെഡിക്ക് പ്രത്യേക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നും ഇപി പറഞ്ഞു.
കേരള കോൺഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റിൽ തോമസ് ചാഴികാടനെ മത്സരിപ്പിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് സിപിഎമ്മിന്റേയും സിപിഐയുടേയും സ്ഥാനാർത്ഥികളെയാണ് . സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് മുൻ എംഎൽഎ ഐഷാ പോറ്റി, ഇരവിപുരം എംഎൽഎ എ. നൗഷാദ്,ചിന്താജെറോം എന്നീ പേരുകൾ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ,ജില്ലാസെക്രട്ടറി വി ജോയ്,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥി ആയേക്കും.
ആലപ്പുഴയിൽ സിറ്റിങ് എംപിയായ ആരിഫിനാണ് മുൻഗണന. ടി.എം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാൾ അവിടെ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയിൽ തോമസ് ഐസക്, രാജു എബ്രഹാമിന്റെ പേരും ഉയരുന്നുണ്ട്. എറണാകുളത്ത് പൊതു സ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്‌സ് ജോർജിന്റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജിനൊപ്പം എ വിജയരാഘവന്റെ പേരും കേൾക്കുന്നുണ്ട്. ആലത്തൂരിൽ മത്സരിക്കാൻ എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയിലേക്കും പാർട്ടി എത്തിയിട്ടുണ്ട്.
കോഴിക്കോട് ഡി.വൈ.എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫോ എളമരം കരിമോ സ്ഥാനാർത്ഥി ആയേക്കും. കണ്ണൂരിലും വടകരയിലും കെകെ ശൈലജയുടെ പേര് കേൾക്കുന്നുണ്ട്. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പേരും സജീവമാണ്. കാസർകോട് ടി.വി രാജേഷ്,വി.പി.പി മുസ്തഫ,എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ