- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ കള്ളത്തരം പൊളിച്ചടുക്കി ഷിബു ബേബി ജോൺ
കൊല്ലം: ഇലക്ടറൽ ബോണ്ടിൽ നിയമ പോരാട്ടം നയിച്ചത് തങ്ങളാണെന്ന് മേനി നടിച്ചിരുന്ന സിപിഎമ്മിന്റെ പൊയ്മുഖം വ്യക്തമാക്കുന്ന വിവരങ്ങൽ പുറത്ത്. ഇലക്ടറൽ ബോണ്ടിൽ വിവാദത്തിലായ കമ്പനികളിൽ നിന്നെല്ലാം സിപിഎം സംഭാവന വാങ്ങിയെന്നാണ് തെളിയുന്നത്. ഇലക്ടറൽ ബോണ്ടിൽ പങ്കാളിയാകാതെ നേരിട്ടു സംഭാവന സ്വീകരിക്കുകയാണ് സിപിഎം ചെയ്തത്. ആദായ നികുതി വിഭാഗത്തി നൽകിയ രേഖകൾ പുറത്തുവന്നപ്പോഴാണ് സിപിഎമ്മിന്റെ അഴിമതി വിരുദ്ധതയുടെ കള്ളത്തരം പൊളിഞ്ഞടുങ്ങുന്നത്. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തിവിട്ടത്.
ഇലക്ട്രൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഎം പണം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഷിബു വെളിപ്പെടുത്തിയത്. ഇലക്ട്രൽ ബോണ്ടിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ സിപിഐഎം ഇലക്ഷൻ കമ്മീഷന് നൽകിയ രേഖകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. മേഘ എൻജിനീയറിങ്, നവയുഗ എൻജിനീയറിങ്, കേരളത്തിൽ നിന്ന് യൂണിടെക് തുടങ്ങിയ കമ്പനികളെല്ലാം സിപിഐഎമ്മിന് പല തവണകളിലായി പണം നൽകിയിട്ടുണ്ട്.
ഫാർമ മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്ന് വരെ സിപിഎം പണം സ്വീകരിച്ചിട്ടുണ്ടെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. കമ്പനികളിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റുകയും ശേഷം ഇലക്ട്രൽ ബോണ്ട് വഴി ഫണ്ട് സ്വീകരിക്കില്ലെന്നും പറയുന്നവർ ഇതിന് മറുപടി പറയണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
എല്ലാ പാർട്ടികളും പ്രസ്ഥാനങ്ങളും പൊതുജനങ്ങളിൽ ജനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലെ സിപിഐഎം നിലപാട് കണ്ടാൽ അവർ വിവാദ കമ്പനികളുമായി യാതൊരു ഇടപാടും നടത്തുന്നില്ലെന്നാണ് തോന്നുകയെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 2017 ൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളായ നവയുഗ എഞ്ചിനീയറിംഗിൽ നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്സിൽ നിന്നും 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു. 2019 ൽ നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട നാറ്റ്കോ ഫാർമ ലിമിറ്റഡിൽ നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.
2021 ൽ നൽകിയ റിപ്പോർട്ടിൽ നവയുഗ എഞ്ചിനീയറിങ് കമ്പനിയിൽ നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022 ൽ മേഘ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്ഡിസ് ലബോറട്ടറിയിൽ നിന്നും അഞ്ച് ലക്ഷം, നാറ്റ്കോ ഫാർമിയിൽ നിന്ന 25 ലക്ഷം, അരബിന്ദോ ഫാർമയിൽ നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന് രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് കൂടാതെ കിറ്റെക്‌സിൽ നിന്നും മുത്തൂറ്റിൽ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ടിലുള്ള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. വിവാദ കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും ഷിബു ആരോപിച്ചിരുന്നു. അതേസമയം ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തുവന്നു.
ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണിന് മറുപടിയായി യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും യെച്ചൂരി ചോദിച്ചു. സിപിഎം സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും യെച്ചൂരി വിശദമാക്കി.