- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതാവ് വലിയ തോൽവി; തരം താഴരുത്: ഇ പി ജയരാജൻ;
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കേരളത്തിന് പണം അനുവദിക്കാതെ വികസന മുരടിപ്പ് ഉണ്ടാക്കുകയാണ്.
കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഫെബ്രുവരി എട്ടിന് ജന്തർ മന്ദിറിയിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 യ്ക്ക് ജാഥയോടെ സമരം ആരംഭിക്കും. ഡൽഹിയിലെ സമരത്തിന്റെ ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനം നടത്തും.
സുരേഷ് ഗോപിക്കെതിരെ വിമർശനം ഉന്നയിച്ച ഇപി, കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാമെന്നും അതുകൊണ്ടൊന്നും വോട്ട് വീഴില്ലെന്നും പറഞ്ഞു. പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായ ഭാഷയിൽ ഇപി ജയരാജൻ വിമർശിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. വിഡി സതീശൻ അങ്ങനെ തരം താഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന പേര് അത്ര നല്ലതല്ല. നശീകരണ വാസന പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. ഇത്രവലിയ തോൽവി വേറെ ഇല്ല. സ്ഥിരം കേസ് കൊടുക്കാൻ നടക്കുന്ന താടിയും മുടയും വളർത്തിയ ചിലരുടെ പിൻഗാമിയായി സതീശൻ മാറരുതെന്നും ഇപി ജയരാജൻ പറഞ്ഞു.ർ
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ആരോപണത്തിൽ പി രാജീവിനെ പിന്തുണച്ചായിരുന്നു ഇപി ജയരാജന്റെ നിലപാട്. കരുവന്നൂർ ബാങ്കിനോട് ലോൺ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പി രാജീവ് തൃശ്ശൂർ ജില്ലക്കാരനാണ്. പിന്നീടാണ് എറണാകുളത്ത് വീട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് അങ്ങനെ ചെയ്‌തോയെന്ന് തനിക്ക് അറിയില്ല. ഇനി ചെയ്‌തെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും ഇപി ജയരാജൻ ചോദിച്ചു.
അതേസമയം പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ, കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശന്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം ആണെന്നും പാർട്ടിയും മന്ത്രിയും അതിനുത്തരം പറയണമെന്നും സതീശൻ പറഞ്ഞു.
രാഹുലിനെതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമിക്കുകയാണ്. പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണം. ഖജനാവ് പൂട്ടി താക്കോൽ പൂട്ടിയിട്ട് നടക്കുകയാണ് മുഖ്യമന്ത്രി. കേന്ദ്രത്തിനെതിരെയുള്ള യോജിച്ച പ്രക്ഷോഭത്തിൽ തീരുമാനം പിന്നീട് തീരുമാനിക്കും. പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. യുവജനസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി നേരിടുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സ്ഥിതിയാണിത്. പ്രതിഷേധം ഇനിയുമുണ്ടാകും. മുഖ്യമന്ത്രി അഴിമതിക്കാരനാണ്. നിങ്ങളുടെ കുടുംബവും അഴിമതിയിൽപെട്ടുവെന്നും സതീശൻ കൂട്ടിച്ചേർത്തു.