- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ പുനഃസംഘടന മാധ്യമസൃഷ്ടി; മന്ത്രിമാരുടെ മാറ്റം സംബന്ധിച്ച് ഒരു കാര്യവും എൽഡിഎഫോ സിപിഎമ്മോ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ; പുനഃസംഘടന മുൻധാരണപ്രകാരം തന്നെ നടക്കുമെന്ന് എം വി ഗോവിന്ദനും
തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സിപിഎം മന്ത്രമാരെ മാറ്റുമെന്ന വാർത്തകൾ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇപ്പോഴത്തെ വാർത്തകൾ മാധ്യമസൃഷ്ടിയാണെന്ന് ജയരാജൻ പ്രതികരിച്ചു.
''മന്ത്രിസഭാ പുനഃസംഘടനയെന്നോ, മന്ത്രിമാരുടെ മാറ്റം സംബന്ധിച്ച് ഒരു കാര്യവും എൽഡിഎഫോ സിപിഎമ്മോ മറ്റു ഘടകകക്ഷികളോ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ല. ഇതൊരു മാധ്യമസൃഷ്ടിയാണ്. എൽഡിഎഫിനെയും ഈ സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും കൊണ്ടുപോകാനും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങൾ കഴിയുന്നത്ര ദുർബലപ്പെടുത്താൻ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്.'' ജയരാജൻ പറഞ്ഞു.
പാർട്ടികൾ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും ജയരാജൻ പറഞ്ഞു. എല്ലാവരെയും ഉൾകൊള്ളാനാകില്ല. ചർച്ചകൾ നടന്നത് മന്ത്രിസഭാ രൂപീകരണസമയത്താണ്. അതനുസരിച്ചാണ് ആദ്യധാരണയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ''2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു.
മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒന്നിച്ചിരുന്നു ചർച്ച ചെയ്തുകൊണ്ട് മന്ത്രിസഭയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി. അതനുസരിച്ച് എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകാൻ സാധിക്കില്ല. അത് അംഗീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമയമാകുമ്പോൾ മുൻധാരണപ്രകാരമുള്ള മാറ്റങ്ങൾ ഉണ്ടാകും.'' ഇ.പി.ജയരാജൻ പറഞ്ഞു.
രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിന് എൽ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. കെ ബി ഗണേശ് കുമാർ എം എൽ എയ്ക്ക് മന്ത്രിയാകാൻ അയോഗ്യതയില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.




