കണ്ണൂർ: കെ സുധാകരന് തന്നോട് പഴയ പകയാണെന്നും അതിന്റെ പേരിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല. സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈയിലെ ബിജെപി നേതാവായ രാജ ക്ഷണിച്ചതിനാലാണ് ഒരിക്കൽ അങ്ങോട്ടേക്ക് പോയതെന്ന് സുധാകരൻ നേരത്തേ പറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ അമിത് ഷായുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്', ജയരാജൻ പറഞ്ഞു.

.സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ച് ഞാനെന്തോ ബിജെപിയിലേക്ക് പോകാൻ പോകുന്നുവെന്ന് പറഞ്ഞ് ഏതോ ഒരു ബിജെപി. വനിതാനേതാവിന്റെ അസിസ്റ്റന്റായി, അവരുമായി അടുപ്പമുള്ള ആളായി- ബിജെപി- ആർഎസ്എസ്. നേതാക്കളുമായി സുധാകരന് അടുപ്പമുണ്ടാവും- അതിന്റെ അടിസ്ഥാനത്തിൽ തനിക്കൊരു വിവരംകിട്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് പ്രസ്താവന നടത്തി', ഇ.പി. ആരോപിച്ചു.

'അൾഷിമേഴ്സ് ഉണ്ടോ അദ്ദേഹത്തിന്. എന്തോ ഒരു തകരാറുണ്ടിപ്പോൾ. ഈ തകരാറുംകൊണ്ട് പോയാൽ എങ്ങനെ കോൺഗ്രസിനെ നയിക്കാൻ കഴിയും? സാമാന്യഗതിയിൽ നല്ല മനുഷ്യനാകാൻ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാൻ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓർമശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളിൽ ഊന്നിനിൽക്കൂ...', അദ്ദേഹം പറഞ്ഞു.

'എന്നെക്കൊല്ലാൻ ആർ.എസ്എസുകാർ നിരവധി തവണ ബോംബെറിഞ്ഞതാണ്. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേർ ആർ.എസ്.എസുകാരായിരുന്നു. സുധാകരാ, ആ തോക്കിന്റെ പക ഇപ്പോഴും തീർന്നിട്ടില്ല അല്ലേ? ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസിലാക്കണം. മരുന്ന് കഴിച്ചിട്ടില്ല, ഓർമശക്തി നഷ്ടപ്പെടുന്നു... മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല. നിലവാരം കുറഞ്ഞ ഒരാളോടും പ്രതികരിക്കാനില്ല', അദ്ദേഹം കൂട്ടിച്ചേർത്തു .ആരോപണത്തിന് സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. വക്കീൽ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം'. ജയരാജൻ കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് പോകാൻ ഇപി ചർച്ച നടത്തിയെന്നാണ് ഇന്ന് കെ.സുധാകരൻ പറഞ്ഞത്. ഗൾഫിൽ വെച്ച് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും പങ്കെടുത്ത ചർച്ചയിൽ ഇപി ജയരാജനും ഉണ്ടായിരുന്നുവെന്നും സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പിൻവലിയുകയായിരുന്നുവെന്നും ആയിരുന്നു സുധാകരന്റെ ആരോപണം. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.

ശോഭ സുരേന്ദ്രനുമായി ഇപി ഗൾഫിൽ വച്ച് ചർച്ച നടത്തിയെന്ന് സുധാകരൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖറുമായും ഇ പി ചർച്ച നടത്തി.ഗവർണർ സ്ഥാനം നൽകാമെന്ന് പറഞ്ഞാണ് ഇപിയുമായി ചർച്ച നടത്തിയത്. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷം ഇപി അസ്വസ്ഥനാണെന്നും സുധാകരൻ പറഞ്ഞു.

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു. പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി .ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്. ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആവാത്തതിൽ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരൻ ആരോപിച്ചു.