- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവകേരള സദസ്സിലെ ലീഗ് നേതാക്കളുടെ സാന്നിധ്യം; പാണക്കാട് ലീഗിന്റെ അടിയന്തര യോഗം; എൻ എ അബൂബക്കർ ഹാജി ലീഗ് ഭാരവാഹിയല്ലെന്ന് വിശദീകരണം; സദസ്സിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തില്ലെന്ന് പി എം എ സലാം
മലപ്പുറം: നവകേരള സദസ്സിലെ ലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതോടെ, പാണക്കാട് ലീഗിന്റെ അടിയന്തര യോഗം ചേരുന്നു. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നവകേരള സദസിലെ ലീഗ് സാന്നിദ്ധ്യവും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
സംസ്ഥാന സർക്കാറിന്റെ നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഉത്തരവാദിത്തപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസം. എൻ.എ. അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും സലാം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിൽ പൗരപ്രമുഖരുടെ യോഗത്തിൽ ലീഗ് നേതാവ് എൻ.എ. അബൂബക്കർ പങ്കെടുത്തത് വിവാദമായിരുന്നു. യു.ഡി.എഫ് ബഹിഷ്‌കരണം പ്രഖ്യാപിച്ച പരിപാടിയാണ് നവകേരള സദസ്. തുടർന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവാണ് എൻ.എ. അബൂബക്കർ.
കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്ന് പി.എം.എ. സലാം പറഞ്ഞു. അതേസമയം, മുസ്‌ലിം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുകയാണ്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകും.
കാസർകോട് ജില്ലയിൽ തന്നെ ഏറ്റവും പ്രമുഖരായ നേതാക്കളാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തോടൊപ്പം ഉള്ള ചർച്ചക്കായി നവകേരള സദസ്സിൽ എത്തിയത്. ഇവർ മുഖ്യമന്ത്രിയുമായി വേദി പങ്കിടുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും ജില്ലാ നേതാവായ എൻ എ അബൂബക്കർ ഹാജി, അസ്ലം പടിഞ്ഞാറ് യുകെ യൂസുഫ് തുടങ്ങിയവരും മത നേതാക്കളും മുഖ്യമന്ത്രിയുമായി പ്രഭാത ചർച്ചയിൽ ഏർപ്പെട്ടു.
മുൻ കാസർകോട് ജില്ലാ കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ ഫണ്ട് റെയ്‌സർമായ സി ബി ഹനീഫ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ മറ്റുള്ള രാഷ്ട്രീയപാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി കോൺഗ്രസിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഹനീഫ്.
കോൺഗ്രസിന്റെ ഗ്രൂപ്പ് കളിയും, മത ജാതി വംശീയ ചേരി തിരിവും മതനിരപേക്ഷ നിലപാട് പുലർത്തുന്ന ഹനീഫിനെ പാർട്ടിയിൽ നിന്നകറ്റി. ഹനീഫ് മാത്രമല്ല നിരവധി പ്രവർത്തകരാണ് നവ കേരള യാത്ര കടന്നുപോകുന്ന വേദിയിലെത്തി സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധരായി മുന്നോട്ടുവരുന്നത്. ഇതുയുഡിഎഫ് നേതൃത്വത്തെ വലിയ രീതിയിലാണ് ആശങ്കയിലാഴ്‌ത്തുന്നത്. ജില്ലയിലെ യുഡിഎഫ് എംഎൽഎമാർ പരിപാടി ബഹിഷ്‌കരിക്കണമെന്ന് വാർത്താസമ്മേളനം വിളിച്ച് ആഹ്വാനം ചെയ്തിട്ടും പ്രവർത്തകർ ഇത് നിരാകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. നവകേരള യാത്രയുടെ രണ്ടാം ദിവസം കടന്നു പോകുമ്പോൾ സംഘാടന മികവിൽ ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നു.
അതേസമയം, ഉച്ചയൂണായായാലും പ്രഭാതഭക്ഷണം ആയാലും മുസ്ലിം ലീഗ് ബഹിഷ്‌കരിച്ച നവ കേരള സദസ്സിൽ യുഡിഎഫ് നേതാക്കൾ എത്തിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് യൂത്ത് ലീഗ് നേതാവ് അഷറഫ് എടനീർ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് തന്റെ പ്രതികരണം ഇദ്ദേഹം വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ