- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസുണ്ടെന്ന് തെളിയിച്ചാൽ എല്ലാം സതീശനും ഭാര്യയ്ക്കും നൽകാമെന്നും പരിഹാസം
കണ്ണൂർ: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം. ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്.മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം രിസോർട്ടിൽ ഷെയറുണ്ട്. എന്നാൽ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാപനവുമായി വൈദേഹിക്കുള്ള നടത്തിപ്പ് കരാർ മാത്രമാണെന്നും ജയരാജൻ പറഞ്ഞു. 24 ന്യൂസിന് എതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും.വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്നു വാർത്ത നൽകി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്.ഡിജിപിക്ക് പരാതി നൽകി.അതിൽ നടപടി വരാൻ പോവുകയാണ്.കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപിജയരാജൻ ആരോപിച്ചു. രമേശ് ചെന്നിത്തലയ്ക്കും സതീശനും 24 ന്യൂസിനും എതിരെ നിയമ നടപടി തുടരുമെന്നും ഇപി അറിയിച്ചു.
24 ന്യൂസിനെതിരെ നേരത്തെ തന്നെ പൊലീസിൽ പരാതി കൊടുത്തിരുന്നുവെന്നും അന്വേഷണത്തിൽ സത്യം കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. 24 ചാനൽ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഇപി ആരോപിച്ചു. കുറച്ചുകാലമായി 24 ചാനൽ തന്നെ വേട്ടയാടുന്നു. ആരുടെയോ കയ്യിൽ നിന്ന് ക്വട്ടേഷനെടുത്താണ് തന്നെ വേട്ടയാടുന്നത്. ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ആസൂത്രിതമായി വാർത്തകൾ നൽകുന്നു. സ്പോൺസേർഡ് വാർത്തകളാണ് നൽകുന്നത്. ഇതിന് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ട്. വ്യക്തിഹത്യ നടത്തുകയാണെന്നും ഇപി വിശദീകരിച്ചു.
വി ഡി സതീശന്റെ പാരമ്പര്യമല്ല തനിക്കെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. 150 കോടി കള്ളപ്പണത്തിന് മേൽ വി ഡി സതീശൻ അടയിരിക്കുകയാണ്. പി വി അൻവറിന്റെ ആരോപണം വി ഡി സതീശൻ ഇതുവരെ നിഷേധിച്ചില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. വി ഡി സതീശൻ നിലവാരമില്ലത്ത നേതാവാണ്. സ്ഥാനത്തിന് യോജിക്കാത്ത നിലയിൽ കള്ളങ്ങൾ വിളിച്ചു പറയുകയാണ് പ്രതിപക്ഷ നേതാവ്. തനിക്ക് രാജീവ് ചന്ദ്രശേഖറിനെ മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രമേയുള്ളൂ. ഇതുവരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ വി ഡി സതീശന് മറുപടി നൽകി. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ എല്ലാം സതീശന് എഴുതികൊടുക്കാം. കൈരളി ചാനലിൽ മാത്രമേ തനിക്ക് ഷെയറുള്ളൂ. ഭാര്യയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അതും സതീശന് എഴുതികൊടുക്കാം. മുദ്രപ്പേപ്പറുമായി വന്നാൽ ഒപ്പിട്ട് നൽകാമെന്നും ജയരാജൻ പരിഹസിച്ചു.
24 ന്യൂസ് ചാനൽ തന്നെ കുറേക്കാലമായി വേട്ടയാടുന്നു. ചാനൽ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. 24 ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിഎഎയ്ക്ക് എതിരെ യു ഡി എഫ് നടത്തുന്നത് ആത്മാർത്ഥതയില്ലാത്ത പ്രതിഷേധമെന്നും ഇ പി ജയരാജൻ തുറന്നടിച്ചു. കേരളത്തിൽ എൽ ഡി എഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് താൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ്. ബിജെപി കടന്നു വരുന്നതിൽ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നൽകാനാണ്.കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തിൽ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്.തോൽക്കാൻ ബിജെപി സ്ഥാനാർത്ഥികളെ കൊണ്ടുനിർത്തുമോ.അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു.മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.