- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തൃശൂരിലെ വിജയ ശിൽപ്പി കെ സുരേന്ദ്രൻ'
തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ശിൽപ്പി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണെന്ന് ബിജെപി. ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് പാർട്ടി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചു കുറിപ്പിൽ പറയുന്നു.
പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സുരേന്ദ്രന് സാധിച്ചെന്ന് കുറിപ്പിൽ പറയുന്നു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് കെ. സുരേന്ദ്രനാണ്.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച സുരേന്ദ്രന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
"പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽവരെ നീളുന്ന പ്രചാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് കെ. സുരേന്ദ്രനാണ്. "സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും"
അതേസമയം വയനാട്ടിൽ മത്സരിച്ച കെ സുരേന്ദ്രനും നില മെച്ചപ്പെടുത്തിയിരുന്നു. അവസാന നിമിഷം പ്രചാരണത്തിന് എത്തിയിട്ടും വയനാട്ടിൽ നില മെച്ചപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് എൻഡിഎ. സ്വാധീന മേഖലകളിൽ മത്രം തമ്പടിച്ച് നടത്തിയ സുരേന്ദ്രന്റെ വോട്ടുതേടൽ ഫലത്തിൽ പ്രതിഫലിച്ചു. ക്രിസ്ത്യൻ മേഖലകളിലെ വൻ മുന്നേറ്റവും അപ്രതീക്ഷിതമായിരുന്നു. 2019നെ അപേക്ഷിച്ച് 62,229 വോട്ടുകളാണ് ബിജെപിക്ക് വയനാട്ടിൽ കൂടിയത്. കൂടുതൽ ബൂത്തുകളിൽ രണ്ടാമതെത്താനും സുരേന്ദ്രന് സാധിച്ചു. ക്രിസ്ത്യൻ മേഖലകളിൽ വൻ നേട്ടമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചു.
2019നെക്കാൾ 5.75 ശതമാനം വോട്ടുകൂടി. തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയ 7.25 ശതമാനം സുരേന്ദ്രനെത്തിയപ്പോൾ 13 ശതമാനമായി കുത്തനെ കൂടി. 1,41,045 വോട്ടാണ് കെ. സുരേന്ദ്രന് കിട്ടിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 62,229 വോട്ടുകൾ കൂടി. 2014ൽ ബിജെപിയുടെ പി.ആര്. രശ്മില് നാഥ് നേടിയ 80752 വോട്ടായിരുന്നു ഇതിന് മുമ്പുള്ള മികച്ച പ്രകടനം.
നാടിളക്കിയുള്ള പ്രചാരണത്തിന് പകരം ആദിവാസി ക്രിസ്ത്യൻ മേഖലകളിൽ കൂടുതൽ സമയം സുരേന്ദ്രൻ ചെലവിട്ടു. കുടുംബ യോഗങ്ങളായിരുന്നു പ്രധാന പ്രചാരണ പരിപാടി. വ്യക്തി സന്ദർശനമായിരുന്നു മറ്റൊരു തന്ത്രം. രണ്ടും ഫലിച്ചു. നോട്ടമിട്ട വോട്ടെല്ലാം ഒപ്പമായി. ക്രിസ്ത്യന് ഭൂരിപക്ഷ മേഖലയായ മേഖലയായ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ 14 ബൂത്തുകളിൽ ബിജെപി രണ്ടാമതെത്തി. പുൽപ്പള്ളിയിൽ അഞ്ചും, നൂൽപ്പുഴയിൽ ആറും ബൂത്തുകളിൽ സുരേന്ദ്രൻ രണ്ടാമത് എത്തി. കല്പറ്റ നഗരസഭയിലെ 91-ാം ബൂത്തിൽ 128 വോട്ടാണ് സുരേന്ദ്രന്റെ ലീഡ്.
നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലം, നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് തുടങ്ങിയ ബൂത്തുകളിലും സുരേന്ദ്രൻ ഒന്നാമതെത്തി. പൂതാടി, തരിയോട്, പൊഴുതന, മൂപ്പൈനാട് തുടങ്ങിയ മേഖലകളിലും എൻഡിഎ ഇത്തവണ നേട്ടമുണ്ടാക്കി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന ധാരണയുള്ള വയനാട്ടിൽ വലിയ രീതിയിൽ കോൺഗ്രസ് വോട്ടുകൾ പെട്ടിയിൽ എത്തിക്കാൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.