- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികൾ ഉണ്ട്; പെൻഷനും റേഷനും ശമ്പളത്തിനും പണമില്ല; താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് തരൂ; സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; സർക്കാറിനെ വീണ്ടും വിമർശിച്ചു ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ചാണ് ഗവർണർ രംഗത്തുവന്നത്. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികൾ ഉണ്ട്. എന്നാൽ പെൻഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവർണർ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായും ഗവർണർ പറഞ്ഞു.
താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് തരൂ എന്നും ഗവർണർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ സംസ്ഥാനത്തെ ഇകഴ്‌ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഇത്തരം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസവും സർക്കാരിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. പണം അനാവശ്യമായി പാഴാക്കുകയാണെന്നും, വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വിമ്മിങ് പൂൾ നിർമ്മിക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം സുപ്രീംകോടതിയിൽ കേസിനെ നേരിടാനുമാണ് ഗവർണറുടം നീക്കം. സുപ്രീംകോടതി നോട്ടിസയച്ചാൽ സ്വാഭാവികമായും നിയമോപദേശം തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുന്നത്. രണ്ടാമതും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ ഒന്നും പറയാനില്ല. കൂടുതൽ വ്യക്തതയ്ക്കു വേണ്ടി സർക്കാരുകൾക്കും വ്യക്തികൾക്കും കോടതിയെ സമീപിക്കാം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ വീണ്ടും കേരള സർക്കാർ ഹർജി നൽകിയിരുന്നു. ഇതിലാണ് ഗവർണറുടെ പ്രതികരണം. ഗവർണർക്കെതിരെ പ്രത്യേക അനുമതി ഹർജിയാണ് സംസ്ഥാന സർക്കാർ ഫയൽ ചെയ്തത്. ഒരാഴ്ചയ്ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. ഗവർണറെ കക്ഷിചേർക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവർണർ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നത്.
നേരത്തേ, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് കേരള സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. നിയമസഭ പാസാക്കിയ 8 ബില്ലുകളിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ലെന്നും ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി.രാമകൃഷ്ണനുമാണു ഇതിലെ ഹർജിക്കാർ. ഗവർണർ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുന്നതിനെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചു കഴിയുമ്പോൾ മാത്രം തീരുമാനമെടുക്കുന്ന രീതി ഗവർണർമാർ അവസാനിപ്പിക്കണമെന്നും അവർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന വസ്തുത ഓർക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് 7 ബില്ലുകളിൽ തിരുമാനമെടുക്കാതെ ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്നാരോപിച്ചു പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.




