- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇനി ഏറ്റെടുക്കുന്നത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; ദേശീയതലത്തിൽ ഉയർത്തും'; ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്നും പരിഹാസം; 'പഠിച്ചതേ പാടുവെന്ന്' പോസ്റ്റർ വിവാദത്തിൽ എസ്എഫ്ഐക്ക് ഗവർണറുടെ മറുപടി
തിരുവനന്തപുരം: സർവകലാശാല നിയമന വിവാദങ്ങൾക്കു പിന്നാലെ ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുതിർന്ന അഭിഭാഷകരമായി സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്തു. സംസ്‌കൃത കോളജിന് മുൻപിലെ പോസ്റ്റർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. 'പഠിച്ചതേ പാടു'വെന്നാണ് എസ്എഫ്‌ഐക്കു നേരെയുള്ള വിമർശനം.
പിറന്നാൾ ആശംസകൾക്കു നന്ദി പറഞ്ഞുതുടങ്ങിയ ഗവർണർ, പ്രിയാ വർഗീസിന്റെ നിയമനം, കെ.കെ.രാഗേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്ഥാനമാണ് കാരണമെന്ന് ആദ്യം മറുപടി നൽകി. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിയ വർഗീസിന്റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഗവർണർ പറഞ്ഞു. ഇത് സർക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവർണർ കുറ്റപ്പെടുത്തി.
പിന്നാലെ പഴ്‌സനൽ സ്റ്റാഫ് വിഷയമുയർത്തിയ ഗവർണർ, മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ. കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ ലഭിക്കാൻ രണ്ടു വർഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിമർശിച്ചു. കാലതാമസമില്ലാതെ എന്തുണ്ടാകുമെന്ന് കാണാമെന്നും മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെങ്കിലും 45 ലക്ഷം നൽകേണ്ടതില്ലെന്നും സർക്കാരിനെ പരിഹാസിച്ചു.
തിരുവനന്തപുരം സംസ്‌കൃത കോളജിലെ എസ്എഫ്‌ഐയുടെ വിവാദ ബാനർ വിഷയത്തിൽ, പഠിച്ചതേ പാടുവെന്നായിരുന്നു എസ്എഫ്‌ഐക്കുള്ള മറുപടി. ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ