- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ടി എൻ പ്രതാപന്റെ പേരിൽ ചുവരെഴുത്ത്
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ടി എൻ പ്രതാപന്റെ പേരിൽ ചുവരെഴുത്ത്. വിവരമറിഞ്ഞ് തന്റെ പേരിലെഴുതിയ ചുവരെഴുത്ത് പ്രതാപൻ മായ്‌പ്പിച്ചു. വെങ്കിടങ്ങിൽ പ്രതാപന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്താണ് മായ്‌പ്പിച്ചത്.
ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു്.. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്ച്ചുകളഞ്ഞത്.
ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് സിറ്റിങ് എംപിയെ വിജയിപ്പിക്കാനായി ചുവരെഴുത്ത് നടത്തിയത്. ജില്ലയിൽ പ്രചാരണം തുടങ്ങാൻ പ്രതാപൻ ഉൾപ്പടെയുള്ള നേതാക്കൾ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസിനെ വിജയിപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്നെഴുതി ചിഹ്നം വരയ്ക്കാനും സ്ഥാനാർത്ഥിയുടെ പേര് ഒഴിച്ചിടാനുമായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം.