- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എനിക്ക് എന്റെ ശരിയാണ് വലുത്': പാർട്ടികൾ പലത് മാറി നടന്ന ആളെന്ന് സിപിഎം അധിക്ഷേപിച്ചാലും കുലുങ്ങാത്ത തന്റേടി; പിണറായിയെ പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലി; കാലിക്കറ്റ് ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ താമസം മാറ്റി; ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് വ്യക്തിപരമായി വിരോധം ഒന്നുമില്ലെന്ന് സിപിഎം നേതാക്കൾ പറയാറുണ്ടെങ്കിലും, ഇന്ന് എ കെ ബാലൻ വിശേഷിപ്പിച്ചത് ചീഞ്ഞുനാറിയ ഗവർണർ എന്നാണ്. പാർട്ടികൾ മാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ പാരമ്പര്യമല്ല തങ്ങൾക്ക് എന്ന് സിപിഎം നേതാക്കൾ പറഞ്ഞാൽ, അതിന് പണ്ടേ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. 'ഷാബാനു കേസിന്റെ കാലത്ത് എന്റെ കടുത്ത എതിരാളിയായിരുന്ന ശരീയത്ത് വാദി നജ്മ ഹെപ്തുള്ള ഇന്ന് ബിജെപിയിലാണ്. ഞാൻ ഒരിക്കലും എന്റെ ആശയങ്ങളിൽനിന്ന് മാറിയിട്ടില്ല. ഒരു പാർട്ടി ചെയ്യുന്ന എല്ലാ അതിക്രമങ്ങളും സഹിച്ച് അധികാരത്തിനായി തൂങ്ങിപ്പിടിക്കാൻ എന്നെ കിട്ടില്ല. ഒരു പാർട്ടിയെ തിരുത്താൻ കഴിയില്ലെങ്കിൽ ഞാൻ ആ പാർട്ടി വിടും. എനിക്ക് എന്റെ ശരിയാണ് വലുത്''.
തനിക്കെതിരെ കരിങ്കൊടി കാണിക്കാനും, തന്റെ വാഹനം തടയാനും ശ്രമിച്ച എസ്എഫ്‌ഐക്കാരെ അതേ നാണയത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ നേരിടുന്നത്. എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നായിരുന്നു തീരുമാനം. എസ്എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. മലപ്പുറം എസ്‌പിയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷ ഗവർണർക്ക് ഒരുക്കുന്നുണ്ട്.
ഗവർണറെ ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്നും പൊലീസിനെ ഉപയോഗിച്ച് എസ്എഫ്‌ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വ്യക്തമാക്കിയിരുന്നു. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അറുനൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ 18നു 2.30നു നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണറെത്തിയത്.നാളെ വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ ചില പരിപാടികളിൽ പങ്കെടുക്കും. 3 ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ, എസ്എഫ്‌ഐക്കാരെ വെല്ലുവിളിച്ച് നേരിട്ട് കൊണ്ടാണ് ഗവർണർ സർവകലാശാല ക്യാമ്പസിൽ തന്നെ മൂന്നുനാൾ താമസിക്കാൻ തീരുമാനിച്ചത്.
എസ്എഫ്‌ഐയെ കണക്കിന് പരിഹസിക്കുകയും ചെയ്തു ഗവർണർ. പ്രതിഷേധത്തെ പൂർണമായും അവഗണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണർ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു. ക്യാമ്പസിലെ കാവിവത്കരമെന്ന എസ് എഫ് ഐ ആരോപണത്തിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ മറുപടി. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദ്ദേശം വരും. ഏത് സ്വീകരിക്കണമെന്ന് എന്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡന്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു.
എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവർണ്ണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്‌ഐ വൈകിട്ട് കറുത്ത ബാനറുയർത്തി. 'സംഘി ഗവർണ്ണർ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്.
പിണറായിയെ വിറപ്പിക്കുന്ന ഗവർണർ
പി സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ആരിഫ് മുഹദ് ഖാനെ, 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. പി. സദാശിവത്തെ ഗവർണ്ണറായി നിയോഗിക്കുമ്പോൾ ചില രാഷ്ട്രീയ നേട്ടങ്ങൾ ബിജെപി കേരളാഘടകവും മനസ്സിൽ കണ്ടിരുന്നു. എന്നാൽ ചില ചോദ്യങ്ങൾ ചോദിക്കാനല്ലാതെ, പിണറായിയെ വിറപ്പിക്കാനൊന്നും അദ്ദേഹത്തിന് ആയില്ല. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ വന്നതോടെ എല്ലാ കളിയും മാറി. ശരിക്കും പിണറായിക്കൊത്ത നേതാവ് തന്നെയാണ് ആരിഫ് മുഹമ്മദ്ഖാനും. രണ്ടുപേരും വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെയാണ് കടന്നുവന്നത്. വെട്ടൊന്ന് മുറി രണ്ട് എന്നാണ് രണ്ടുപേരുടെയും ശൈലി. പിണറായിയിൽ നിന്ന് ഭിന്നനായി എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്ന പേരുകൂടിയുണ്ട് ആരിഫ് മുഹമ്മദ് ഖാന്. ഇപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്, ഗവർണ്ണർ ആണെന്ന് മാധ്യമങ്ങൾ എഴുതുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
തുടക്കം മുതൽ ജനകീയൻ
പാവകളെപ്പോലെയൊ മൗനിബാബകളെപ്പോലെയോ ഇരിക്കുന്ന ഗവർണ്ണർമാരുടെ കൂട്ടത്തിലല്ല ആരിഫ് മുഹമ്മദ് ഖാൻ. വന്നിറങ്ങിയ നാൾ മുതൽ ജനകീയതയുടെ വഴിയിലാണ്. സത്യപ്രതിജ്ഞക്ക് അൽപം പോലും അറിയാത്ത മലയാള ഭാഷ തെരഞ്ഞെടുത്ത ഗവർണർ തെല്ലൊന്നുമല്ല സംവിധാനത്തെ സന്ദേഹത്തിലാക്കിയിട്ടുണ്ടാവുക. ഇതിന് മുമ്പ് കഴിഞ്ഞു പോയ 21 ഗവർണർമാരും ഇപ്പറഞ്ഞ ചട്ടത്തിന് വിരുദ്ധമായി ചിന്തിച്ചില്ല. ഇത്രയും കാലമായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് സത്യപ്രതിജ്ഞ നടന്നത്. ഉത്തരേന്ത്യക്കാരനായ ഗവർണർ ഇപ്പോൾ മലയാളം പഠിക്കുകയും ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിനായി ഗവർണർ അങ്ങോട്ട് ചെല്ലുക വഴിയും അദ്ദേഹം സൃഷ്ടിച്ച പുതുമയും വേറിട്ടതായി. റോഡിലും കാണാം ഇടക്കിടെ ആരിഫ് ഖാൻ ടച്ചുള്ള പെരുമാറ്റം. ജനങ്ങൾക്കിടയിലേക്കിറങ്ങുന്ന ഗവർണറെ സെക്യൂരിറ്റി ഇടപെട്ടാണ് കാറിൽ കയറ്റിയത്. വിസ്മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം ആ വീടു സന്ദർശിച്ചു, ഉപവാസമിരുന്നു. അതുപോലെ നിരവധി പ്രശ്‌നങ്ങളിൽ ഇടപെടന്നു. പൗരത്വഭേദഗതി നിയമത്തിലടക്കം സംസ്ഥാന സർക്കാറിനോട് പൊരുതി. കേരളത്തിന് ഒരു ഗവർണ്ണർ ഉണ്ട് എന്ന് പുറംലോകം അറിയുന്നും ഒരുപക്ഷേ ഇപ്പോഴാവും.
സംസ്ഥാന സർക്കാറുമായി ഉടക്കുമ്പോൾ തന്നെ നല്ലകാര്യങ്ങളിൽ അവരെ അഭിനന്ദിക്കാനും ഖാൻ മറന്നില്ല. ഇടക്ക് മുഖ്യമന്ത്രിക്ക് അദ്ദേഹം പേന സമ്മാനിച്ചതും വൻ വാർത്തയായിരുന്നു. എന്നാൽ ചിലർ പ്രചരിപ്പിക്കുന്നതുപോലെ തനി കേരളാ വിരുദ്ധനുമല്ല അദ്ദേഹം. എവിടെയാക്കെ കേരളത്തെ പ്രമോട്ട് ചെയ്യാൻ അവസരം കിട്ടുന്നുവോ അവിടെയാക്കെ ഖാൻ അത് ചെയ്യാറുമുണ്ട്. അദ്ദേഹം രണ്ടാഴ്ചമുമ്പ് ഡൽഹിയിൽ നടത്തിയ ഒരു പ്രസംഗം നോക്കുക. 'ഇന്ത്യക്കാർ മുഴുവൻ കേരളീയരെ കണ്ട് പഠിക്കണം, നോർത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്ലീമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്ലീമിന് മറ്റൊന്ന്, ഹിന്ദുവിന് ഒരു ഭാഷ മുസ്ലിമിന് മറ്റൊരു ഭാഷ. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. ''-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്
ഫലത്തിൽ ഇപ്പോൾ കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായും വളർന്നിരിക്കയാണ് ഗവർണർ ഖാൻ. ഇപ്പോൾ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ പദവി വിട്ടുകൊടുക്കാമെന്ന് രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഞെട്ടിച്ചിരുന്നു. ഗവർണർക്കു ചാൻസലർ പദവി നൽകിയതുതന്നെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന്റെ ഇടപെടൽ ഒഴിവാക്കാനാണ്.
മറുനാടന് മലയാളി ബ്യൂറോ