- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ, നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ; ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് ഹരീഷ് പേരടി
കൊച്ചി: പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സിപിഎം സൈബർ വിഭാഗത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഹരീഷ് വിമർശനം ഉന്നയിച്ചത്. പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്നേഹമഴയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കുറിപ്പ്, ചാണ്ടി ഉമ്മനെ അഭിനന്ദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ...ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല...പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്‌നേഹമഴയായിരുന്നു അയാൾ.. നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ..എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ.




