- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് ഓഫീസർമാർക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടർ ഷിബു എയെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് ഡയറക്ടർ പ്രേം കൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ.
പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി വിഷ്ണുരാജ് പി യെ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്പോർട്സ് കൗൺസിലിന്റെ അധിക ചുമതലയും നൽകി. ഹൗസിങ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമയാണ് പുതിയ കെ എസ്ടിപി പ്രോജക്റ്റ് ഡയറക്ടർ. ഡപ്യൂട്ടി സെക്രട്ടറി പദവിയിലാണ് നിയമനം.
Next Story