- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ 2019 പോലെ ഇത്തവണയും യുഡിഎഫ് തൂത്തുവാരും
ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സമരം നടത്തുന്ന തിരക്കിലായ ഇടതുമുന്നണിയെ നിരാശപ്പെടുത്തുന്ന സർവേ ഫലം പുറത്ത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകൾ ഇന്ത്യ സഖ്യം തൂത്തുവാരുമെന്നാണ് സർവേ ഫലം. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷൻ സർവേ ഫലമാണ് പുറത്തുവന്നത്.
ഇന്ത്യ സഖ്യം എന്ന നിലയിലാണ് സർവേയിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും കുതിപ്പ് പ്രവചിക്കുന്നത്. 20 സീറ്റിൽ കോൺഗ്രസ് സഖ്യത്തിന് 18 സീറ്റുകൾ ലഭിച്ചേക്കുമെന്ന് മൂഡ് ഓഫ് ദി നേഷൻ സർവേ പറയുന്നു. അതേസമയം ഇടതുസഖ്യം രണ്ട് സീറ്റിൽ ഒതുങ്ങിയേക്കും. വോട്ട് വിഹിത കണക്കിൽ, 16.5 ശതമാനം വോട്ടുകൾ ബിജെപിക്കും 45.7 ശതമാനം കോൺഗ്രസ് സഖ്യത്തിനും 32.3 ശതമാനം ഇടത് സഖ്യത്തിനും 5.5 ശതമാനം മറ്റുള്ളവർക്കും ലഭിക്കും.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, യുഡിഎഫ് 20 ൽ 19 സീറ്റും നേടിയിരുന്നു. എല്ലാ ലോക്‌സഭാ സീറ്റുകളിലെയും 35,801 പേരെ സർവ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂഡ് ഓഫ് ദി നേഷൻ സർവേ ഫവം, 2023 ഡിസംബർ 15 നും ജനുവരി 28 നും മധ്യേയാണ് സർവേ നടത്തിയത്.
ബിജെപി നയിക്കുന്ന എൻഡിഎ കേരളത്തിൽ ഇത്തവണയും നിരാശരാകേണ്ടി വരുമെന്നാണ് സർവേയിൽ പറയുന്നത്. സംസ്ഥാനത്ത് സാന്നിധ്യം സ്ഥാപിക്കാൻ തീവ്രയത്‌നം നടത്തുന്ന ബിജെപി കഴിഞ്ഞ തവണത്തെ പോലെ തന്നെ വെറും കയ്യോടെ മടങ്ങേണ്ടി വരുമെന്ന് സർവേയിൽ പറയുന്നു. എന്നാൽ, കഴിഞ്ഞ തവണ 15 ശതമാനമായിരുന്ന വോട്ടുവിഹിതം ഇത്തവണ 17 ശതമാനമായി ഉയരുമെന്നും മൂഡ് ഓഫ് ദ നേഷൻ സർവേയിൽ പറയുന്നു.