- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയുടെ പേര് മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ദുഷ്ടലാക്ക്; രാജ്യത്തെ വിഘടിപ്പിക്കുക എന്നതാണ് ലക്ഷ്യം; പൊതുതിരഞ്ഞെുപ്പിൽ മോദി സർക്കാരിനെ വലിച്ച് താഴെയിടുകയാണ് ലക്ഷ്യം: കെ സി വേണുഗോപാൽ
കണ്ണൂർ: ഇന്ത്യയുടെ പേര് മാറ്റാനുള്ള മോദിസർക്കാരിന്റെ നീക്കത്തിന് പിന്നിൽ ദുഷ്ട ലാക്കുണ്ടെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സി വേണുഗോപാൽ എം പി പറഞ്ഞു. രാഹുൽഗാന്ധി നയിച്ച ജോഡോ യാത്രയുടെ ഒന്നാം വാർഷികദിനത്തിൽ കെപിസിസി സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്നപേര് ഭാരത് എന്നാക്കാനുള്ള തീരുമാനം രാജ്യത്തെ വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്നാൽ അവരുടെ ചതിക്കുഴിയിൽ വീഴാൻ രാജ്യത്തെ പ്രതിപക്ഷം തയ്യാറല്ല. 2024ലെ തിരഞ്ഞെടുപ്പിൽ മോദിസർക്കാരിനെ വലിച്ച് താഴെയിടുക എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. കെ സി വേണുഗോപാൽ പറഞ്ഞു.
മണിപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി രാജ്യം ഭരിക്കുന്നസർക്കാർ ശ്രമിക്കുന്നില്ല. നൂറുക്കണക്കിന് ജനങ്ങളെ പരസ്പരം കൊന്നൊടുക്കുമ്പോഴും അവിടുത്തെ പ്രശ്‌നങ്ങളിൽ ഇടപെടാൻ സർക്കാർ ശ്രമിക്കുന്നില്ല. ആ വിഷയം സംസാരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. പകരം വിദ്വേഷത്തിന്റെ കനൽപാകാനാണ് അവർശ്രമിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം പോരടിക്കുന്നവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഹുൽഗാന്ധി മണിപ്പൂർ സന്ദർശിച്ചത്.
എന്നാൽ അവിടുത്തെ ഭരണകൂടം രാഹുൽഗാന്ധി അവിടെ പോകുന്നതിന് തടസ്സം നിൽക്കുകയായിരുന്നു. എന്നാൽ ഈ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയ രാഹുലിനെ ഇരുവിഭാഗത്തിൽപ്പെട്ടവരും രാഹുൽഗാന്ധിയെ കാണാനും തങ്ങളുടെ ആവലാതികൾ പറയാനും കൂട്ടമായി എത്തുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമല്ല സ്‌നേഹത്തിന്റെ രാഷ്ട്രീയമായിരുന്നു അവർക്ക് വേണ്ടതെന്ന് രാഹുലിനെ കണാനെത്തിയവർ പറഞ്ഞതായും കെ സി വേണുഗോപാൽ പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കോൺഗ്രസിന് മറിച്ചുനൽകിയെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഇന്ന് ഇന്ത്യയിൽ ബിജെപിയെ രാജ്യത്താകമാനം എതിർക്കുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് പ്രവർത്തകന്റെയുംനേതാക്കളുടെയും ശരീരത്തിൽചോരയുള്ള കാലത്തോളം ബിജെപിയുമായി ഒരു സന്ധിയുമുണ്ടാകില്ല. മോദിയെയും ബിജെപിയെയും പ്രീണിപ്പിക്കുന്ന സന്ധിചെയ്യുന്ന സിപിഎമ്മാണ് കോൺഗ്രസ് ബന്ധം ആരോപിച്ച് തങ്ങളുടെ പരാജയഭീതി മറച്ച് വെക്കുന്നതിന് വേണ്ടി കോൺഗ്രസ് ബന്ധം ആരോപിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പൊതുയോഗത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി അദ്ധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, ജയന്ത്, മേയർ അഡ്വ. ടി ഒ മോഹനൻ, എംഎൽഎമരായ അഡ്വ. സണ്ണിജോസഫ്, അഡ്വ. സജീവ് ജോസഫ്, എഐസിസി മെമ്പർ വി എ നാരായാണൻ, യുഡിഎഫ് ചെയർമാൻ പി ടി മാത്യു, തുടങ്ങിയവർ സംസാരിച്ചു.




