- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി ചന്ദ്രശേഖരൻ വധം വി എസ് അച്യുതാനന്ദനുള്ള സിപിഎമ്മിന്റെ താക്കീത്
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാണെന്ന് കെകെ രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു എം എൽ എ.
ഹൈക്കോടതി വിധിയിലൂടെ ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും വിധി സ്വാഗതം ചെയ്തതിലൂടെ സിപിഎം പങ്ക് എംവി ഗോവിന്ദൻ സമ്മതിക്കുകയാണെന്നും രമ വ്യക്തമാക്കി. ടിപി വധക്കേസിലെ ഉന്നത തല ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മടിയിൽ കനമില്ലെങ്കിൽ അന്വേഷണം നടത്തണം.
കോഴിക്കോടുള്ള ടിപിയെ കൊല്ലാൻ കണ്ണൂരിൽനിന്ന് ആളെത്തി. ഇത് സിപിഎം ആസൂത്രണത്തിന് തെളിവാണ്. ടിപി ചന്ദ്രശേഖരൻ വധം വി എസ് അച്യുതാനന്ദനുമുള്ള സിപിഎമ്മിന്റെ താക്കീതാണെന്നും കെകെ രമ ആരോപിച്ചു. വധഗൂഢാലോചന കേസിൽ ഫോൺ വിവരങ്ങളിൽ അടക്കം തെളിവുകൾ കിട്ടാൻ സിബിഐ അന്വേഷണം വേണം.സിബിഐ അന്വേഷണത്തിനായി ശ്രമം തുടരുകയാണെന്നും കെകെ രമ പറഞ്ഞു.