- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തി
മലപ്പുറം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയവേ മരണപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിൽ ആരോപണം ആവർത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തിൽ കേസ് കൊടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നുവെന്നും കേസെടുത്താൽ നിരവധി ഏജൻസികൾ കേരളത്തിൽ ഇറങ്ങുമെന്നും ഷാജി പറഞ്ഞു. അതോടെ നിരവധി കൊലപാതകകേസുകൾ പുറത്ത് വരും. ബാക്കി കേസ് വന്ന ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. ടി പി കേസിലെ രണ്ട് പ്രധാന പ്രതികൾ മരിച്ചു. മരിച്ചത് എങ്ങനെയെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ വെല്ലുവിളിക്കുന്നു പാർട്ടി സെക്രട്ടറിയെ, ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കെന്നും ഷാജി പറഞ്ഞു. പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു. ടിപി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം.
പി കെ കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു.കുഞ്ഞനന്തന് ജയിലിൽ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതിൽ മറുപടി പറയണം എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം. ഇതേതുടർന്ന് അച്ഛന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അൾസർ മൂർച്ഛിച്ചാണ് അച്ഛൻ മരിച്ചതെന്നും വ്യക്തമാക്കി കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരൻ രംഗത്തുവന്നിരുന്നു.
കുഞ്ഞനന്തന് മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യു.ഡി.എഫ് സർക്കാറാണെന്നും അതിനാലാണ് അൾസർ ഗുരുതരമായതെന്നും കുഞ്ഞനന്തനെ യു.ഡി.എഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നുവെന്നും മകൾ പറഞ്ഞിരുന്നു.