- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ എങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും?
കോഴിക്കോട്: രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു വീണ്ടും ലീഗ് നേതാവ് കെ എം ഷാജി. ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണം ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും രംഗത്തു വന്നത്. ഫസൽ കേസിലെ കാരായി ചന്ദ്രശേഖരനെയും രാജനെയും പ്രതിയാക്കിയതിൽ അന്വേഷണ ഉദ്യോസ്ഥൻ കെ രാധാകൃഷ്ണനെ പെണ്ണുകേസിൽ കുടുക്കി. ഷൂക്കൂർ വധക്കേസിലെ പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. മൻസൂർ കേസിലെ രണ്ടാമത്തെ പ്രതി രതീഷ് ആത്മഹത്യ ചെയ്തു.
ടി പി കേസിൽ പിടിയിലായ കുഞ്ഞനന്തനും സി എച്ച് അശോകനും മരിച്ചു. കുഞ്ഞനന്തൻ മരിക്കുമ്പോൾ കണ്ണൂർ സെൻട്രൽ ജയിലിരിക്കുന്ന സ്ഥലത്തെ എംഎൽഎ ആയിരുന്നു താൻ. ജയിലിലെങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും? അച്ഛന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുഞ്ഞനന്തന്റെ മകൾക്ക് ധൈര്യമുണ്ടോ എന്നും ഷാജി ചോദിച്ചു. കോഴിക്കോട് പാലേരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം
ടിപി കൊലക്കേസിൽ സിപിഎം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്നുമാണ് കെ.എം ഷാജി നേരത്തെ പറഞ്ഞിരുന്നത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ പ്രസംഗിച്ചു. ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി.
കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേകസിലെ മൂന്ന് പേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു.
'കണ്ണൂർ സെൻട്രൽ ജയിലിൽ എല്ലാവർക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തിൽ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലിൽ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതിൽ മറുപടി പറയണം', എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.