- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അയ്യപ്പനെ തൊട്ടപ്പോൾ കൈപ്പൊള്ളുമെന്ന് താൻ പറഞ്ഞിരുന്നു; ഗണപതിയെ തൊട്ടപ്പോൾ കൈയും മുഖവും പൊള്ളുമെന്നും പറഞ്ഞു.. അതിന്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നത്'; എൻഎസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകൾ സെപ്റ്റർ അഞ്ചിന് ശേഷവും ഉണ്ടാവണം; സിപിഎമ്മിനെ പരിഹസിച്ചു കെ മുരളീധരൻ എംപി

കൊച്ചി: സിപിഎമ്മിനെ പരിഹസിച്ചും കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. എൻഎസ്എസ് വർഗീയ സംഘടനയല്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുരളീധരൻ പറഞ്ഞു. എൻഎസ്എസിനെ പറ്റിപ്പറഞ്ഞ നല്ലവാക്കുകൾ സെപ്റ്റർ അഞ്ചിന് ശേഷവും ഉണ്ടാവണം. പുതുപ്പള്ളി കഴിഞ്ഞാൽ പാർലമെന്റും തദ്ദേശ തെരഞ്ഞെടുപ്പും വരാനുണ്ടെന്ന് സിപിഎം ഓർക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
അയ്യപ്പനെ തൊട്ടപ്പോൾ കൈപ്പൊള്ളുമെന്ന് താൻ പറഞ്ഞിരുന്നു. ഗണപതിയെ തൊട്ടപ്പോൾ കൈയും മുഖവും പൊള്ളുമെന്നും പറഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. എൻഎസ്എസ് ഇന്നുവരെ ഒരുപരിപാടിയിലും ബിജെപിയെ ക്ഷണിച്ചിട്ടില്ല. മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന എൻഎസ്എസിനെ വർഗീയ സംഘടനയെന്ന് വിളിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനുമാണ്. എന്നാൽ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പറയുന്നത് എൻഎസ്എസ് മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് എന്നാണ്. ഇപ്പോൾ ഗോവിന്ദനും പ്ലേറ്റ് മാറ്റി. എല്ലാ വോട്ടും അവരുടെ കൈയിൽ അല്ലെന്നും അവരുടെ കൈയിലും വോട്ടുണ്ടെന്നുമാണ് പറയുന്നതെന്ന് മുരളീധരൻ പറഞ്ഞു
കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തിയ സംഭവത്തിൽ മുരളീധരന്റെ പ്രതികരണം ഇങ്ങനെ; അവിടെ കോൺഗ്രസിന് അംഗങ്ങളില്ല. ബിജെപി പിന്തുണയോടെ പ്രസിഡന്റായ അവരെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും അവരുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നായിരുന്നു മറുപടി.
ആരോപണം ഉന്നയിച്ചതിന്റ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുവാനാണ് സിപിഎം തീരുമാനമെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കും. ആരോപണം ഉന്നയിക്കുന്ന ഒരാളെ വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനും ശ്രമിച്ചാൽ പാർട്ടി കൈയും കെട്ടിനോക്കിയിരിക്കില്ല. എംഎൽഎ ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചപ്പോൾ അതിന് മറുപടി പറുന്നതിന് പകരം ഉന്നയിച്ച ആളെ കടന്നാക്രമിക്കാനാണ് സിപിഎം ശ്രമം.
പത്രവാർത്തയുടെ പേരിൽ കെപിസിസി പ്രസിഡന്റിന് നോട്ടീസ് അയച്ച എൻഫോഴ്സ്മെന്റ് എന്തുകൊണ്ട് ഇക്കാര്യത്തിൽ നോട്ടീസ് അയക്കുന്നില്ല. അതിനാണ് സുരേന്ദ്രൻ ആദ്യം മറുപടി പറയേണ്ടത്. എന്നിട്ട് മതി കോൺഗ്രസ് സിപിഎമ്മിന്റെ ബീടീമാണ് എന്നുപറയുന്നത്. മാസപ്പടി വിവാദത്തിൽ വിശദമായ അന്വേഷണം നടക്കണം. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തേണ്ടത്. ഇക്കാര്യം വി മുരളീധരനും സുരേന്ദ്രനും മോദിയോടും അമിത് ഷായോടും ആവശ്യപ്പെടുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.


