- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും: കെ മുരളീധരൻ
തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ യു.ഡി.എഫ് ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ. സ്ഥാനാർത്ഥി കെ. മുരളീധരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വോട്ട് മറിച്ചാലും ഞങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. യു.ഡി.എഫിന് ഒരു പരാജയ ഭീതിയും തൃശൂരിനെ സംബന്ധിച്ചിടത്തോലം ഇല്ല. 20ൽ 20ഉം ജയിക്കുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ -അദ്ദേഹം പറഞ്ഞു.
അന്തർധാരയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ജയരാജനും ജാവദേക്കറും നടത്തിയ കൂടിക്കാഴ്ച. അത് തൃശൂരിൽ പല സ്ഥലത്തും കാണാൻ കഴിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചില സിപിഎം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ല. തൃശൂരിൽ കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും -മുരളീധരൻ അവകാശപ്പെട്ടു.
സംഘടനാ ദൗർബല്യം കേരളത്തിൽ എല്ലായിടത്തും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന ശക്തിപ്പെടുത്തും. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. സെമി കേഡർ ഒന്നും അല്ല വേണ്ടത്. താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടത്. ആള് കൂടണം. പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ദൗർബല്യം എല്ലായിടത്തും ഉണ്ട്. കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല. കോൺഗ്രസ് പ്രസിഡന്റ് ഔദ്യോഗികമായി ഇപ്പോഴും കെ. സുധാകരൻ തന്നെയാണ്. അദ്ദേഹം സ്ഥാനാർത്ഥിയായ സ്ഥിതിക്ക് ചുമതല കൈമാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ചികിത്സക്കായി പോയിരിക്കുന്നു. വോട്ടെണ്ണൽ കഴിഞ്ഞാൽ ചുമതല തിരിച്ചുനൽകും. ഇത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമില്ലല്ലോ - മുരളീധരൻ പറഞ്ഞു.