- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി നടത്തുന്നതിനെ നവകേരള സദസെന്നല്ല ഗുണ്ടാസദസെന്നാണ് പേരിടേണ്ടത്; ഈ ഗുണ്ടാ യാത്ര തിരുവനന്തപുരത്ത് എത്താൻ സാധ്യതയില്ല; കരിങ്കൊടി കാണിച്ചാൽ ഭീകരപ്രവർത്തനം ആകുമോയെന്നും കെ.സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി നടത്തിയ നവകേരളയാത്രയുടെ ഭാഗമായുള്ള നവകേരള ജന സദസ് ജനം വിലയിരുത്തി കഴിഞ്ഞുവെന്ന് കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂർ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണ്ടാ സദസെന്നാണ് ഇതിന് പേര് ഇടേണ്ടത്. കഴിഞ്ഞ ദിവസം പഴയങ്ങാടിയിൽ ഉൾപ്പടെ ഇതാണ് കണ്ടത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ഈ സംരക്ഷണം നമുക്ക് വേണ്ട. ജനങ്ങൾക്ക് വേണ്ടി. കോടി കണക്കിന് രൂപ ചെലവഴിച്ച് ഈ ഗുണ്ടാസദസ്സ് നാടിന് ആവശ്യമില്ല. പല ഭാഗങ്ങളിൽ നിന്നും ഗുണ്ടകളാണ് ഈ പരിപാടിക്ക് വന്നത്. അവരാണ് അക്രമം അഴിച്ചുവിട്ടതെന്നും സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷാ സേന എവിടെ നിന്ന് വന്നവരാണ്. ആരാണ് ഇവർ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ആരെ കാണാനാണ് വന്നത്. ഈ ഗുണ്ടകളെ കാണാനാണൊ? ആരെയാണ് മുഖ്യമന്ത്രി നേരിൽ കണ്ടത്. ഏതുജനങ്ങളെയാണ് അദ്ദേഹം നേരിൽ കണ്ടു പരാതി സ്വീകരിച്ചത്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ഗുണ്ടകളെ കൊണ്ടു നടക്കുന്ന യാത്ര കേരളത്തിന് അപമാനമാണ്. ഈ ഗുണ്ടാ യാത്ര തിരുവനന്തപുരത്ത് എത്താൻ സാധ്യതയില്ല. നെറികെട്ട ലജ്ജാകരമായ വിശദീകരണമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടത്തിയത് എന്തെങ്കിലും ഉളുപ്പ് ഉണ്ടോ മുഖ്യമന്ത്രിക്ക്. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു, കരിങ്കൊടി കാണിച്ചാൽ ഭീകരപ്രവർത്തനം ആകുമോ, കറുത്ത വസ്ത്രം അണിഞാൽ ഭീകരപ്രവർത്തനം ആകുമൊ?
കാക്കി ഉടുപ്പിട്ട പൊലിസുകാർ ഗുണ്ടകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. കെ. എസ്.യു പ്രവർത്തകരെ എന്തിന് തടങ്കിലാക്കിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ പരിപാടി തടയാൻ എന്ത് ആസൂത്രിത ശ്രമമാണ കുട്ടികൾ നടത്തിയതെന്നു വ്യക്തമാക്കണമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.




