- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചയാളുടെ വീട് നേതാക്കൾ സന്ദർശിച്ചതോടെ സിപിഎം പങ്ക് വ്യക്തമായി
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വീട് സിപിഎം. നേതാക്കൾ സന്ദർശിച്ചതിലൂടെ ബോംബ് നിർമ്മാണത്തിൽ സിപിഎമ്മിന്റെ പങ്ക് കൃത്യമായി വ്യക്തമായെന്ന് കെ.സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പേരിൽ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാർട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയിൽ പ്രതികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും നിലപാട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവിൽ പ്രതികൾക്കെല്ലാം നിയമസഹായം ഉൾപ്പെടെ എല്ലാവിധ സംരക്ഷണവും ഒരുക്കി നൽകിയവരാണ് സിപിഎമ്മുകാർ. സിപിഎം സംസ്ഥാന നേതൃത്വം ഇതിനെ തള്ളി പറയുന്നുണ്ടെങ്കിലും ഒട്ടും വൈകാതെ പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിക്ക് വേണ്ടിയുള്ള കുടുംബ പാക്കേജ് സിപിഎം പ്രഖ്യാപിക്കുമെന്ന് സുധാകരൻ പരിഹസിച്ചു.
പരാജയഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകുന്നില്ല. അതിന് തെളിവാണ് കഴിഞ്ഞദിവസം നടന്ന സ്ഫോടനം. സിപിഎമ്മിൽ നിന്ന് വ്യാപകമായി പ്രവർത്തകർ കോൺഗ്രസിലേക്ക് ചേക്കേറുന്നതും ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഭീകര സംഘടനകളെ പോലെ ബോംബ് നിർമ്മാണം കുടിൽ വ്യവസായം പോലെയാണ് നടക്കുന്നതെന്നം കെ സുധാകരൻ പറഞ്ഞു.