- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പുതുപ്പള്ളിയിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട; ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്; സതീശനുമായി ഒരു തർക്കവുമില്ല, നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും'; വാർത്താസമ്മേളനത്തിലെ തർക്കത്തിൽ കെ സുധാകരന്റെ മറുപടി
തിരുവനന്തപുരം: പുതുപ്പള്ളിയിലെ വിജയദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ വി ഡി സതീശനുമായി തർക്കിച്ചത് പരിഹാസ്യമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സുധാകരൻ രംഗത്തെത്തിയത്. പുതുപ്പള്ളിയിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് സുധാകരൻ പ്രതികരിച്ചു.
ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്, പാർട്ടിക്ക് വേണ്ടിയാണ് അത് ഇനിയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശനുമായി ഒരു തർക്കവുമില്ല. നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും'മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് കെപിസിസിയുടെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെും സുധാകരൻ പറഞ്ഞു. രാഹുൽ കേരളത്തിൽ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരൻ വ്യക്തമാക്കി.
'മുന്നണി സംവിധാനത്തിൽ തീരുമാനമെടുക്കാൻ നേതാക്കളുണ്ട്. പക്ഷേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന് പറയുന്നത് തികഞ്ഞ അന്യായമാണ്. രാഹുൽ കേരളത്തിൽ നിന്ന് തന്നെ മത്സരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ അഭിപ്രായം അതാണ്. ഇന്നലെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനോട് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതിനകത്ത് ഒരു വ്യത്യാസവും വരാൻ സാധ്യതയില്ല.
സഖ്യമുണ്ടെന്ന് കരുതി സിപിഐക്കാർ പറയുന്നത് മുഴുവനായും കേൾക്കണമെന്നില്ല. അവരുടെ ആവശ്യത്തെ വിമർശിക്കുന്നില്ല. അത് അംഗീകരിക്കണോ എന്നത് മുന്നണിയാണ് തീരുമാനിക്കേണ്ടത്' സുധാകരൻ പറഞ്ഞു.




