- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ രാജ്യസഭാംഗമാകും എന്നത് വാസ്തവ വിരുദ്ധമെന്ന് കെ സുരേന്ദ്രൻ
ന്യൂഡൽഹി: സുരേഷ് ഗോപിയുടെ വിജയത്തോടൊപ്പം കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനവും വർദ്ധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 20% ത്തോളം വോട്ട് ലഭിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കൊടുത്തിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. സിപിഎം ഹമാസിന് അനുകൂലമായി സംസാരിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ഉറപ്പല്ലേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് കൊണ്ടുവരുമോ എന്ന് ചോദ്യത്തോടും കെ സുരേന്ദ്രൻ പ്രതികരിച്ചു. അസംഭവ്യമായി ഒന്നുമില്ല എന്നായിരുന്നു മറുപടി. താൻ രാജ്യസഭാ അംഗമാകുമെന്നത് വസ്തുത വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Next Story