- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിളാസമ്മേളനത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല; കെ സുരേന്ദ്രൻ
തൃശ്ശൂർ: ബിജെപി. സംഘടിപ്പിക്കുന്ന മഹിളാസമ്മേളനം ചരിത്രപരമായി വലിയ വിജയമാക്കാനുള്ള ഒരുക്കങ്ങളെല്ലാം തൃശ്ശൂരിൽ പൂർത്തിയായിട്ടുണ്ട്. സമ്മേളനം പൂർണമായും സ്ത്രീകളുടെ പിരപാടിയെന്ന നിലയിലാണ് ബിജെപി കൊണ്ടാടുകന്നത്. നഗരിയിലേക്ക് പുരുഷന്മാർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. സ്ത്രീകൾ തന്നെ സംഘടിപ്പിക്കുന്നതും സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്നതുമായിട്ടുള്ള പരിപാടിയാണിത്. പുരുഷന്മാരായ പ്രവർത്തകർക്ക് മോദിജിയെ കാണാനായാണ് റോഡ് ഷോ എന്നും അദ്ദേഹം പറഞ്ഞു.
'കേവലമൊരു രാഷ്ട്രീയ പാർട്ടിയുടെ സ്ത്രീകളുടെ സമ്മേളനമല്ല ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബശ്രീ തൊഴിലാളികൾ, ആശാ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, സാശ്രയ സംഘങ്ങളിലെ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തകർ, വനിതാ സംരംഭകർ, ചലച്ചിത്ര സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രമുഖരായിട്ടുള്ള വ്യക്തികൾ തുടങ്ങി പതിനായിരത്തോളം മഹിളകളെ സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ചലച്ചിത്ര താരം ശോഭന, വനിതാ സംരംഭക ബീന കണ്ണൻ എന്നിവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മിന്നുമണി ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യം. കേരളത്തിലെ അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ നാവായിട്ടുള്ള മറിയക്കുട്ടിയും ഈ പരിപാടിയിൽ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കുന്നുണ്ട്. എല്ലാവരും ഞങ്ങളുടെ ക്ഷണം സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു', സുരേന്ദ്രൻ പറഞ്ഞു.
'മോദിജിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളം അംഗീകരിക്കുന്നുവെന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്. നാരീശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കുമിന്ന് കാണാൻ പോകുന്നത്. സ്നേഹയാത്രയെന്ന പ്രധാനമന്ത്രിയുടെ പ്രത്യേകമായ ആഗ്രഹം പൂർത്തീകരിക്കാനുള്ള രീതിയിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങൾ, പട്ടികജാതി പട്ടികവർഗക്കാർ, പാർശ്വവത്കരിക്കപ്പെട്ടവർ അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സീറ്റ് കൊടുക്കുന്ന പാർട്ടിയാണ് ബിജെപി.യെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ തവണ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പോലും സ്ത്രീകൾക്ക് വലിയ ശതമാനം സീറ്റുകൾ പാർട്ടി നൽകിയിരുന്നു. കേരള സംസ്ഥാന ഘടകത്തിൽ പത്തു വർഷമായി ഞങ്ങൾ 33 ശതമാനം ഭാരവാഹിത്വം സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. കേരളത്തിൽ മണ്ഡലം പ്രസിഡന്റുമാരിൽ 22 പേരും ആയിരക്കണക്കിന് ബൂത്ത് പ്രസിഡന്റുമാരും വനിതകളാണ്. കേരളത്തിൽ ഒരു പാർട്ടിക്കും ഇത്രയും പേരില്ല. കേരളത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിനായി ബോധപൂർവമായ ഒരു ഇടപെടൽ നടത്തുന്ന പാർട്ടിയാണ് ബിജെപി.', സുരേന്ദൻ വ്യക്തമാക്കി.