- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയദർശനെ വിമർശിച്ച് കെ ടി ജലീൽ
മലപ്പുറം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ നിന്ന് ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശനെ വിമർശിച്ച കെ ടി ജലീൽ. ശുപാർശ നൽകിയ കമ്മിറ്റിയിൽ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് മലയാളി സമൂഹത്തിന് അപമാനമായിയെന്ന് ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് 'വെട്ടിമാറ്റൽ സർജറിയിൽ' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും കെടി ജലീൽ പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇതുവരെ ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നൽകിയിരുന്നത്. ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം, പ്രശസ്ത നടി നർഗീസ് ദത്തിന്റെ പേരിലുമായിരുന്നു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് അവാർഡുകളുടെ പേരുകൾ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. കോവിഡ് മഹാമാരിയുടെ കാലത്താണ് സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ അംഗങ്ങളായ സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നത
കെടി ജലീലിന്റെ കുറിപ്പ്:
ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയും വെട്ടിമാറ്റിയവരിൽ പ്രിയദർശനും! ദേശീയ ഫിലിം അവാർഡുകളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരുകൾ വെട്ടിമാറ്റാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായി.
ഫാഷിസ്റ്റ് പ്രവണതകളെ എതിർക്കുന്നതിൽ കേരള രാഷ്ട്രീയവും കലാമേഖലയും എക്കാലത്തും മുൻപന്തിയിലാണ് നിലകൊണ്ടിട്ടുള്ളത്. അത്തരമൊരു പൈതൃകഭൂമിയിൽ നിന്ന് 'വെട്ടിമാറ്റൽ സർജറിയിൽ' ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രം ഭരിക്കുന്നവരുടെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാൻ പ്രിയദർശൻ ശ്രമിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നത് മലയാളികളിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിന്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നു. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പ്രിയദർശാ നീയും!"