- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനം രാജേന്ദ്രന് തൽക്കാലം പകരക്കാരില്ല; സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും; അവധി ദേശീയ നേതൃത്വം തീരുമാനിക്കും; സെക്രട്ടറിക്കു പകരം നേതൃത്വം കൂട്ടായി നയിച്ചാൽ മതിയെന്നുമാണ് നിർവാഹക സമിതി തീരുമാനം
തിരുവനന്തപുരം: കാലിലെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. കാനത്തിന് തൽക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന് ഇന്നു ചേർന്ന നിർവാഹക സമിതി യോഗം തീരുമാനിച്ചു. കാനത്തിന്റെ അവധി അപേക്ഷയിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു.
പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് കാൽപ്പാദം മുറിച്ചുമാറ്റേണ്ടി വന്ന കാനം ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ മൂന്നു മാസത്തെ അവധിക്കായി പാർട്ടിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിർവാഹക സമിതി യോഗത്തിൽ പകരമാരെന്നു തീരുമാനമുണ്ടാവും എന്നായിരുന്നു സൂചനകൾ.
തൽക്കാലം സെക്രട്ടറിക്കു പകരക്കാരൻ വേണ്ടെന്നും നേതൃത്വം കൂട്ടായി നയിച്ചാൽ മതിയെന്നുമാണ് നിർവാഹക സമിതി തീരുമാനിച്ചത്. കാനത്തിന്റെ അവധി അപേക്ഷയിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിടാനും തീരുമാനമായി. രണ്ടു മാസത്തിനു ശേഷം കാനം പ്രവർത്തന രംഗത്ത് സജീവമാവുമെന്ന പ്രതീക്ഷയാണ് യോഗം പങ്കുവച്ചത്.
സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി.
കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.




