- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂരിലെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് സിപിഐ പ്രാദേശിക നേതാവിന്റെ പിതാവ്
കണ്ണൂർ: എരഞ്ഞോളി സ്‌ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. തലശേരി എ.സി.പി യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. സ്‌ഫോടനം നടന്ന ദിവസമായ ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ശേഷം കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്‌ക്വാഡുകൾ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിനായിട്ടില്ല. ബോംബ് എരഞ്ഞോളി കുടക്കളത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ എങ്ങനെയെത്തിയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചു വരുന്നത് പൊട്ടിയത് സ്റ്റീൽ ബോംബോണെന്ന് പൊലിസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കതിരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, സിപിഎം പാർട്ടി ഓഫീസ് എന്നിവയ്ക്കു തൊട്ടടുത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. നിത്യേനെ നൂറുകണക്കിനാളുകൾ വന്നു പോകുന്ന സ്ഥലമാണ് കതിരൂർ പഞ്ചായത്ത് ഓഫിസ് 'പൂർണമായും സിപിഎം ഗ്രാമമാണ് സ്‌ഫോടനം നടന്ന കുടക്കളം.സി.പി ഐ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കുടക്കളം അയ നിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ' 85 വയസുകാരനായ വേലായുധൻ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ്.
ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിനടുത്തുള്ള പൂട്ടിയിട്ട വീട്ടു പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. കോൺഗ്രസ് നേതാവായ കണ്ണോളി മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വീടും പുരയിടവും. അദ്ദേഹത്തിന്റെ മരണശേഷം ഇതു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്തതു കാരണം ആർക്കും കയറി ഇറങ്ങാവുന്ന അവസ്ഥയിലാണ്. വീട്ടുപറമ്പിൽ നിന്നും തേങ്ങ പൊറുക്കുന്നതിനൊപ്പം ലഭിച്ച സ്റ്റീൽ പാത്രം തുറയ്ക്കുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത് വേലായുധന്റെ ഇരു കൈപ്പത്തികളും തകർന്നു വലതു കൈപ്പത്തി അറ്റുതൂങ്ങിയ നിലയിലാണ് 'വയറിനും പരുക്കേറ്റു.
ഇദ്ദേഹത്തിന്റെ നിലവിളിയും ഉഗ്രസ്‌ഫോടന ശബ്ദവും കേട്ടു കതിരൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് പി.വിജു, വാർഡംഗം നിമിഷ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ ഹരീഷ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെങ്കിലും പ്രകടമായ രാഷ്ട്രീയം വേലായുധനില്ല വിവരമറിഞ്ഞ് കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ. തലശേരി എ.സി.പി ഷഹൻഷാ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
സിപിഎം പാർട്ടി ഗ്രാമത്തിൽ നടന്ന സ്‌ഫോടനത്തിനെതിരെ കോൺഗ്രസുംബിജെപിയും രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. പാർട്ടി ഗ്രാമങ്ങളിൽ ക്രിമിനലുകൾ തമ്പടിച്ചു ബോംബു ശേഖരിക്കുകയാണെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു. ബോംബ് സ്‌ഫോടനത്തിൽ വയോധികന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സിപിഎം നേതൃത്വം മറുപടി പറയണമെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസൻ ആവശ്യപ്പെട്ടു.
എന്നാൽ പാർട്ടി ഗ്രാമത്തിൽ നടന്ന ബോംബ് സ്‌ഫോടനത്തിനെതിരെ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല കണ്ണുരിലെ ഏറ്റവും കടുപ്പം കൂടിയ പാർട്ടി ഗ്രാമമായ കതിരൂരിലെ കുടക്കളത്ത് ഭൂരിഭാഗം സി.പി. എം പ്രവർത്തകരാണ്. അതു കൊണ്ടു തന്നെ സ്‌ഫോടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവാത്ത അവസ്ഥയിലാണ് സിപിഎം. മൂന്ന് മാസങ്ങൾക്ക് മുൻപ് പാനൂർ മൂളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.