കണ്ണൂർ: കണ്ണൂരിൽ കൊടും ചൂടിനെ അവഗണിച്ചു കൊണ്ടു പ്രായം മറന്ന പോരാട്ടവീര്യവുമായി മുന്നണി സ്ഥാനാർത്ഥികൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി നടക്കുന്നത്. പ്രായം വെറും നമ്പറാണെന്ന് തെളിയിച്ചു കൊണ്ടു സിറ്റിങ് എംപി കെ. സുധാകരൻ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും ആവേശം സൃഷ്ടിക്കുമ്പോൾ പരമ്പരാഗത യു.ഡി.എഫ് കേന്ദ്രങ്ങളിൽ കടന്നു കയറി ഇടതു തരംഗമുണ്ടാക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ.

തങ്ങളുടെ വോട്ടുറപ്പിച്ചു കൊണ്ട് നിശബ്ദമായി കോൺഗ്രസ് - സിപിഎം കേന്ദ്രങ്ങളിൽ മോദി ഗ്യാരന്റി മുദ്രാവാക്യം ഉയർത്തി വോട്ടു സമാഹരിക്കാനുള്ള അതിതീവ്രമായ ശ്രമമാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ് ചെയ്യുന്നത് ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ സി രഘുനാഥിന് കഴിഞ്ഞിട്ടുണ്ട്.

അണികളിലും പ്രവർത്തകരിലും തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ കണ്ണൂർ മണ്ഡലത്തിലെ പര്യടനം പുരോഗമിക്കുന്നത്. സ്വീകരണ സ്ഥലങ്ങളിൽ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. രാവിലെ തലമുണ്ട വായനശാലയിൽ നിന്നും പര്യടനം ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ അബ്ദുൽ കരിംചെലേരി പര്യടനം ഉദ്ഘാടനം ചെയ്തു. ഇരപത്തിരണ്ടിലധികം സ്വീകരണ സ്ഥലങ്ങളിലൂടെയാണ് പര്യടനം.

കൂടിക്കിമെട്ട, പടന്നോട്ട്, മുണ്ടേരിമെട്ട, കാനച്ചേരി, ചാപ്പ, വലിയന്നൂർ, പുറത്തീൽ, വാരം, ഏച്ചൂർ, കാപ്പാട്, മതുക്കോത്ത്, തിലാന്നൂർ, താഴെചൊവ്വ,മേലെചൊവ്വ, മാണിക്കകാവ്, താണ ജംഗ്ഷൻ, തെക്കീബസാർ, തളാപ്പ് ബ്രൗണീസ്, ഗാന്ധി സ്‌ക്വയർ ഓലച്ചേരി കാവ് , പാറക്കണ്ടി, സംഗീത തീയറ്റർ പരിസരം, ബർണ്ണശ്ശേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു. ആയിരകണക്കിന് യൂഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പര്യടനം പുരോഗമിക്കുന്നത്. കെ പ്രമോദ്, കെ പി താഹിർ , പി സി അഹമ്മദ് കുട്ടി,ടി.ഒ മോഹനൻ,എം പി മുഹമ്മദ്ദലി,സി സമീർ , മുസലിഹ് മഠത്തിൽ , ശബീന ടീച്ചർ ,വി വി.പുരുഷോത്തമൻ, സി വി ഗോപിനാഥ് ,ശ്രീജ മടത്തിൽ ,കട്ടേരി നാരായണൻ ,മുണ്ടേരി ഗംഗാധരൻ,റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ ,മാധവൻ മാസ്റ്റർ ,സി എം ഗോപിനാഥൻ ,കായക്കൽ രാഹുൽ ,ലഷ്മണൻ തുണ്ടിക്കോത്ത് ,സുധീഷ് മുണ്ടേരി , ടി കെ ലക്ഷമണൻ ,ഫർഹാൻ മുണ്ടേരി ,പി സി കുഞ്ഞി മുഹമ്മദ് ഹാജി , പാർത്ഥൻ ചങ്ങാട്ട് , സി സമീർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു പ്രസംഗിച്ചു.

എ.കെ.ജിക്ക് ശേഷം പാർലമെന്റിലെത്താൻ മത്സരിക്കുന്ന മറ്റൊരു പെരളശേരിക്കാരനായ എം.വി ജയരാജൻ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
കുടിയേറ്റ മണ്ണിൽ എം വി ജയരാജന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച കൊട്ടിയൂർ അമ്പായത്തോട് നിന്ന് ആരംഭിച്ച പര്യടനം വളരെ വൈകി ചാവശ്ശേരി ആക്കാംപറമ്പിലാണ് സമാപിച്ചത്. 1962 ൽ എകെജിയും ഫാദർ വടക്കനും ചേർന്ന് നടത്തിയ ഭൂസംരക്ഷണ
സമരത്തിന്റെ ഓർമ്മകൾ ഇന്നും കർഷകർക്കുണ്ട്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ പോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് പോരാടിയ എം വി ജയരാജന് സ്നേഹത്തോടെ നൽകിയ സ്വീകരണത്തിൽ ഓരോ കേന്ദ്രത്തിലും നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നത്.
.
സിപിഐ ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് അമ്പായത്തോടിൽ പര്യടനം ഉദ്ഘാടനം ചെയ്തു. ബഫർ സോൺ വിഷയത്തിലും സീറോസോൺ വിഷയത്തിലും കർഷകരുടെ കൂടെ നിന്ന് പോരാടുകയും ഹെൽപ്പ് ഡസ്‌ക് രൂപീകരിച്ച് നാടിനൊപ്പം നിന്നത് ഇടതു പക്ഷം മാത്രമാണെന്ന എം വി ജയരാജന്റെ ഓർമമപ്പെടുത്തൽ നാട് കയ്യടിയോടെയാണ് സ്വീകരിച്ചത്. പ്രളയകാലത്ത് എല്ലാ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഓടിയെത്തിതും എൽഡിഎഫ് പ്രവർത്തകർ മാത്രമാണ്. പടക്കങ്ങൾ പൊട്ടിച്ചും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ച് ബൈക്കിൽ അനുഗമിച്ചും മുദ്രാവാക്യങ്ങളുയർത്തിയും മുത്തുക്കുടകൾ, പ്ലക്കാർഡുകൾ, പുഷ്പവൃഷ്ടി എന്നിവയോടെയും ബാന്റ്, ചെണ്ട മേളങ്ങൾ ഉയർത്തിയുമാണ് 23 കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ ജനക്കൂട്ടം വരവേറ്റത്. ചുങ്കക്കുന്ന്, ശാന്തിഗിരി, മഞ്ഞളാമ്പുറം, നെടുംപുറംചാൽ, തൊണ്ടിയിൽ, മേൽമുരിങ്ങോടി, മുടക്കോഴി, പാറക്കണ്ടം, കക്കുവ(ആറളം ഫാം), പുതിയങ്ങാടി, വെളിമാനം, ചെടിക്കുളം, പായം, കരിക്കോട്ടക്കരി, വാണിയപ്പാറ, മുടിക്കയം, പെരിങ്കരി, കീഴൂർ, വള്ളിയാട്, എടക്കാനം, വട്ടക്കയം എന്നിവിടങ്ങളിലും സ്വീകരണം നൽകി.

സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ ശ്രീധരൻ, അജയൻ പായം, കെ ടി ജോസ്, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ, സി വി എം വിജയൻ, ജോർജ് ഓരത്തേൽ, എസ് എം കെ മുഹമ്മദലി, ബാബുരാജ് പായം എന്നിവർ സംസാരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി ബിനോയ്കുര്യൻ, എൽഡിഎഫ് നേതാക്കളായ എം രാജൻ, വി ജി പത്മനാഭൻ, കെ വി സക്കീർഹുസൈൻ, അഡ്വ. മാത്യു കുന്നപ്പള്ളി, കെ ജെ ജോസഫ്, അപ്പച്ചൻ മാലോത്ത് എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. ചൊവ്വാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം

എൻ.ഡി. എ സ്ഥാനാർത്ഥി സി രഘുനാഥ് അഴീക്കോട് നിയോജക മണ്ഡലത്തിലാണ് പര്യടനം പൂർത്തീകരിച്ചത്. കക്കാട് 'ചിറക്കൽ 'ഒറ്റത്തെങ്ങ് തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു ചിറക്കൽ ചാമുണ്ഡി കോട്ടം സന്ദർശിച്ച അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു ക്ഷേത്ര സന്ദർശനത്തിനുശേഷം പ്രദേശത്തെ ജനങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം സംസാരിച്ചു തുടർന്ന് ഒറ്റത്തെങ്ങ് മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചു കക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും വീടുകളും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ്, ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ് ജനറൽ സെക്രട്ടറി കെ എൻ മുകുന്ദൻ അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ് വിജയ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു