- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെന്റിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ചെയർമാൻ ജോസ് കെ മാണി, പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻ ഡോ. എൻ ജയരാജ്, ജന സെക്രട്ടറി സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രാഷ്ട്രീയ അർഹതക്ക് അംഗീകാരം നൽകിയതിൽ സന്തോഷം: ജോസ് കെ. മാണി
കേരള കോൺഗ്രസ് എം ന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മും മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
പാർലമെന്റിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞ നാളുകളിൽ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്. അത് നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അർത്ഥവത്തായി തുടരുന്നതിനുള്ള രാഷ്ട്രീയ ചുമതലയാണ് രാജ്യസഭാ സീറ്റൊന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന് എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു.