- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കോൺഗ്രസിൽ കലാപ സാധ്യതയോ?
കോട്ടയം: കേരളാ കോൺഗ്രസ് യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അംഗവുമായ തോമസ് ചാഴികാടൻ രംഗത്തു വന്നു.
കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച്, മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു. മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം, തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നതു ശരിയല്ലന്നായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ.മാണി അടക്കമുള്ളവരുടെ നിലപാട്.
യോഗത്തിൽ ചാഴിക്കാടനൊഴികെ മാറ്റാരും പിണറായിയെ വിമർശിച്ചില്ല. എന്നാൽ കേരളാ കോൺഗ്രസിന്റെ താഴെ തട്ടിലും സിപിഎമ്മിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. എൽഡിഎഫിന് സംസ്ഥാനത്തുണ്ടായ വലിയ തിരിച്ചടിയെക്കുറിച്ച് സിപിഎമ്മിനുള്ളിൽ തന്നെ വിമർശന സ്വരം ഉയർന്നിരുന്നു. പാർട്ടി സംസ്ഥാന കമ്മറ്റിയിലടക്കം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നതും വലിയ ചർച്ചയായി. സിപിഐയുടെ പല ജില്ലാ കൗൺസിലുകളിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ മാറണമെന്ന ആവശ്യം ഉയർന്നു.
ഇതിനു പിന്നാലെയാണ് മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടിയായ കേരള കോൺഗ്രസിനകത്തും മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.